കാല്‍ക്കത്ത : കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ സെര്‍വന്റ് കോവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ചന്ദന്‍നഗര്‍ സബ്ഡിവിഷനിലെ ഡെപ്യൂട്ടി മജിസ്ട്രേറ്റായിരുന്ന ദേവദത്ത റായ്(38)ആണ് മരിച്ചത്.
ജൂലൈ ആദ്യമാണ് ദേവദത്തയ്ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായത് തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച ശ്വാസകോശ സംബന്ധമായ അസുഖം കടുത്തതിനെ തുടര്‍ന്ന് സെറംപോറിലെ ശ്രംജിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. ഹൂഗ്ലി ജില്ലയിലേക്ക് കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്ന ട്രെയിനുകളുടെയും എത്തിച്ചേരുന്ന തൊഴിലാളികളെ പാര്‍പ്പിക്കുന്ന ക്യാമ്പുകളുടെയും ചുമതലയായിരുന്നു ദേവദത്തയ്ക്ക്.
ദേവദത്തയുടെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനമറിയിച്ചിരുന്നു. ബംഗാള്‍ സിവില്‍ സര്‍വീസ് 2010 ബാച്ചിലെ ഉദ്യോഗസ്ഥയായിരുന്നു ദേവദത്ത റായ്. കഠിനസാഹചര്യങ്ങളില്പോലും മാനുഷികമായ ഇടപെടുകള്‍ നടത്തിയിരുന്ന ദേവദത്തയുടെ പ്രവര്‍ത്തന രീതികള്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഇവര്‍ക്ക് നാലുവയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്.

കൊറോണ വൈറസ് പ്രതിരോധനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിവില്‍ സെര്‍വന്റ് കോവിഡ് ബാധിച്ച് മരിച്ചു
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2