എല്ലാ കാലത്തും ഉത്തര കൊറിയ പല വിധ കാരണങ്ങൾ കൊണ്ട്  ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന രാജ്യമാണ്. ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള ഉടമ്പടികൾ പാലിക്കാതെ തങ്ങളുടെതായ ശരികളിലൂടെ സൈനിക നീക്കത്തിലൂടെയും രാഷ്ട്രിയ ഇടപെടലുകളിലൂടെയും രാജ്യത്തെ രാഷ്ട്രിയ നിക്കങ്ങളിലൂടെയും വലിയ വിവാദങ്ങൾക്ക് വേദിയൊരുങ്ങിയ രാജ്യമാണ് ഉത്തര കൊറിയ. ഇപ്പോൾ രാജ്യം ഭരിക്കുന്ന കിംങ് ജോങ് ഉൻ തന്നെ വലിയ പ്രശ്നക്കാരനാണ തരത്തിലാണ് പല വിധ കഥകളും പരക്കുന്നത്. അതിന് ഒരു കാരണമുണ്ട് .ആ രാജ്യത്ത് നില നിൽക്കുന്ന കാരണങ്ങളാണ് അതിൽ ഒന്ന്. അതിലെ ഏറ്റവും പ്രാകൃതമായിട്ടുള്ളത് ഉത്തര കൊറിയൻ വിസാ നിയമങ്ങളാണ്.അത് കൊണ്ട് തന്നെ മറ്റ് രാഷ്ട്രങ്ങളിൽ ഉള്ളവർക്കും വിദേശികൾക്കും അവിടേക്ക് കടന്ന് ചെല്ലാൻ വലിയ കടമ്പകൾ കടക്കണം.അത് കൊണ്ട് ആ രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ പുറം ലോകമറിയണമെങ്കിൽ വലിയ പാടാണ്. ഭരണകൂടത്തിന് കീഴിലുള്ള മാധ്യമങ്ങൾ പുറത്ത് വിടുന്ന വാർത്തകൾ മാത്രമാണ് ഉത്തര കൊറിയയിൽ നടക്കുന്ന സംഭവങ്ങൾ പുറം ലോകമറിയുന്നതിനുള്ള ഏക മാർഗം. ഏറ്റവും അവസാനം ഉത്തര കൊറിയയിലെ കൊറോണയുമായി ബന്ധപ്പെട്ട വാർത്തകളാണ് ലോക ശ്രദ്ധ ആകർഷിച്ചത്.കോറോണ ബാധിക്കുന്നവരെ ഉത്തര കൊറിയയിൽ വെടി വച്ച് കൊല്ലുന്നു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഉത്തര കൊറിയയും കോറോണയും.

 

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കോവിഡ് വ്യാപനം തുടരുമ്പോഴും ഉത്തരകൊറിയയിൽ  കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നാണ് കിംങ് ജോങ് ഉൻ അവകാശപ്പെടുന്നത്. കോവിഡ് സംശയത്തെ തുടർന്ന് അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാനും കേസോങ്ങ് അടച്ചിടാനും കിം ജോങ് ഉൻ നിർദേശം നൽകിയിരുന്നു.

ചൈനയിൽ വൈറസ് വ്യാപനം രൂക്ഷമായിത്തുടങ്ങിയ ജനുവരിയിൽ തന്നെ രാജ്യാതിർത്തികൾ അടച്ചിടാൻ കിം നിർദേശം നൽകിയിരുന്നു. കൂടാതെ ആയിരക്കണക്കിനാളുകൾക്ക് സമ്പർക്കവിലക്കേർപ്പെടുത്തുകയും ചെയ്തു. വൈറസ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ അതിർത്തി അടച്ചിടൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ അയവ് നൽകരുതെന്ന് ജൂലായ് മാസം ആദ്യം കിം ഉത്തരവിട്ടിരുന്നു.

ലോക ആരോഗ്യ സംഘടന.

 

ഉത്തര കൊറിയയില്‍ ഒറ്റ കൊവിഡ് 19 കേസുകള്‍ പോലുമില്ലെന്ന വാദം ആഗോളതലത്തിലെ വിദഗ്ധര്‍ ഇതിനോടകം തള്ളിയിട്ടുണ്ട്. രാജ്യത്ത് വലിയ രീതിയില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കാമെന്നാണ് ഉത്തര കൊറിയയ്ക്ക് പുറത്തുള്ള വിദഗ്ധരുടെ വിലയിരുത്തല്‍. അടിസ്ഥാ ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മകളും മരുന്നുകളുടെ ലഭ്യതക്കുറവും ഉത്തര കൊറിയയിലുണ്ടാവാമെന്നാണ് ഈ വിദഗ്ധരുടെ നിരീക്ഷണം. ലോക്ക്ഡൌണ്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ടാവാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

രാജ്യത്തിന്‍റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമാണ് എന്ന് വിശദമാക്കിയാണ് ഉത്തരകൊറിയ അതിര്‍ത്തികള്‍ അടച്ചത്. സ്ക്രീനിംഗ് ശക്തമാക്കിയും ലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്തുമാണ് പൂജ്യം കേസുകള്‍ എന്ന നേട്ടത്തിലെത്തിയതെന്നാണ്  ഉത്തരകൊറിയ വിശദമാക്കുന്നത്. 

കൊറോണ ബാധിതർ.

 

ഉത്തര കൊറിയയിൽ കൊറോണ ബാധിതരെ വെടിവച്ചു കൊല്ലുന്നു എന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ വാർത്തയുടെ സത്യാവസ്ഥ എന്താണ് എന്നുള്ള കാര്യത്തിൽ സംശയം നില നിൽക്കുന്നു. കാരണം കിംങ് ജോങ് ഉന്നുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള കഥകൾ പ്രചരിക്കുന്നുണ്ട്. കടുത്ത നിയമങ്ങൾ ആ രാജ്യത്ത് നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ് എന്നാൽ രക്തദാഹിയായ ഒരു ഭരണകൂടമാണ് ഉള്ളത് എന്ന കഥകൾ വ്യാജമാണ് എന്ന് തന്നെ കരുതേണ്ടി വരും. കാരണം വിസാ നിയമങ്ങൾ പാലിച്ച് കൊണ്ട് ആ രാജ്യത്ത് സന്ദർശനം നടത്തിയിട്ടുള്ള മലയാളി സഞ്ചാരിയുടെ അനുഭവങ്ങളും കേട്ട കഥകളിൽ നിന്നും ഒരു പാട് വ്യത്യസ്തമാണ്. എന്നാൽ 2013 ഡിസംബർ 12-ന് വടക്കൻ കൊറിയൻ വാർത്താ ഔട്ട്ലെറ്റുകൾ കിം ജോങ്-ഉൻ തന്റെ അമ്മാവൻ ജംഗ് സോംഗ്-തയ്ക്കിനെ “വഞ്ചന” മൂലം വെടിവച്ച് കൊലപ്പെടുത്തിയതായി ഉത്തരവിട്ടതായി വാർത്തകൾ വന്നിരുന്നു.

 

കിങ് ജോങ് ഉൻ.

 മുൻ കിം മരണത്തെ തുടർന്ന് 2011 ൽ അണ് അധികാരമേൽക്കുന്നത്. കൊറിയയിലെ വർക്കേഴ്സ് പാർട്ടി ചെയർമാൻ , സെൻട്രൽ മിലിറ്ററി കമ്മീഷൻ ചെയർമാൻ, സ്റ്റേറ്റ് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ, കൊറിയൻ പീപ്പിൾസ് ആർമിയിലെ സുപ്രീം കമാൻഡർ, അംഗം എന്നീ പദവികൾ കിം സ്വന്തമാക്കി. കൊറിയയിലെ തൊഴിലാളി പാർടി പോളിറ്റ് ബ്യൂറോയുടെ പ്രസിഡന്റായ, ഉത്തര കൊറിയയിലെ ഏറ്റവും മികച്ച തീരുമാനനിർമ്മാണ സഭ. കൊറിയൻ പീപ്പിൾസ് ആർമിയിലെ ഉത്തര കൊറിയയുടെ മാർഷൽ സ്ഥാനത്തേക്ക് കിം 18 ജൂലൈ 2012 ൽ സ്ഥാനക്കയറ്റം നൽകി. സായുധ സേനയുടെ സുപ്രീം കമാൻഡർ സ്ഥാനം ഏറ്റെടുത്തു. 

കിം ഇൽ-സങ് യൂണിവേഴ്സിറ്റിയിൽ ഫിസിക്സിലും  കിം ഇൽ-സങ്ങ് മിലിട്ടറി യൂണിവേഴ്സിറ്റിയിൽ ഒരു സൈനിക ഓഫീസറായി കിം രണ്ട് ബിരുദങ്ങൾ നേടി.

ഫോർബ്സ് മാഗസിൻ 2013 ലെ ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളിൽ 46 മത് സ്ഥാനത്താണ് .ബാൻ കി മൂണിന്റെയും ലീ കുൻ ഹേയുടെയും ശേഷം കൊറിയക്കാർക്കിടയിൽ മൂന്നാം സ്ഥാനവുമാണ് കിംമിന് . 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2