ചെന്നൈ :തെന്നിന്ത്യന്‍ ബോളിവുഡ് സിനിമയിലെ ഹിറ്റ്‌ നായിക അസിന്റെ മകളുടെ കൂളിംഗ്ലാസ് സ്റ്റൈലാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകായാണങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് അസിൻ. ഇതിനടയിൽ അസിന്റെ മകളുടെ കൂളിംഗ് ഗ്ലാസ് വച്ചു കൊണ്ടുള്ള വിവിധ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടു ഇരിക്കുന്നത് .ഇൻസ്റ്റാഗ്രാമിലൂടെയാണ് അസിൻ തന്റെ മകളുടെ ഫോട്ടോകളും സൺഗ്ലാസുകളോടുള്ള മകളുടെ ഇഷ്ടത്തെ കുറിച്ചും  പങ്കു വച്ചിരിക്കുന്നത്.

മലയാളത്തിലൂടെയാണ് താരം ചുവട് വെച്ചതെങ്കിലും പിന്നീട് ഇന്ത്യന്‍ സിനിമ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വളരെ കുറച്ച്‌ കാലം മാത്രമാണ് സിനിമയില്‍ തിളങ്ങി നിന്നതെങ്കിലും ഈ ചെറിയ കാലയളവ് കൊണ്ട് തന്നെ താരം ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു അസിന്‍ വിവാഹിതയാകുന്നത്. പിന്നീട് അഭിനയത്തില്‍ നിന്ന് വിട പറയുകയായിരുന്നു.
2016 ജനുവരിയിലാണ് രാഹുല്‍ ശര്‍മയും അസിനും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. ഹൗസ്ഫുള്‍ ടുവിന്റെ പ്രെമോഷനിടെയാണ് ഇരുവരും ആദ്യമായി കാണുന്നത്. ആദ്യം സൗഹൃദത്തില്‍ തുടങ്ങുകയും പിന്നീട് ഇത് പ്രണയമാകുകയുമായിരുന്നു. 2017 ഓക്ടോബറിലാണ് ഇവര്‍ക്ക് മകള്‍ ജനിക്കുന്നത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയാണ് അസിന്‍ സിനിമയില്‍ എത്തിയത്. പിന്നീട് തെലുങ്കില്‍ എത്തിയ താരം ആ വര്‍ഷത്തെ ഫിലിം ഫെയര്‍ പുരസ്കാരം നേടുകയും ചെയ്തു. പിന്നീട് തമിഴിലും ബോളിവുഡിലും താരം സജീവമാകുകയായിരുന്ന. ഒരുപാട് ശ്രദ്ധിക്കപ്പെട്ട അസിന്‍ ചിത്രമായിരുന്നം ഗജിനി. സൂര്യ നായകനായി എത്തിയ ചിത്രം താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിക്കുകയായിരുന്നു . ഈ ചിത്രത്തിന് ഫിലിം ഫെയര്‍ പുരസ്കരം ലഭിച്ചിരുന്നു. ഗജിനിയുടെ ബോളിവുഡ് പതിപ്പിലും അസിനായിരുന്നു നായിക. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രവും ഗജിനിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2