എറണാകുളം: കൊച്ചിയിൽ പാചക വാതക വില കൂട്ടി. വീടുകളിലെ സിലിണ്ടറുകൾക്ക് 25 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841 രൂപ 50 പൈസയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ പാചക വാതക വില വർധിപ്പിച്ചിരുന്നു. അന്നും 25 രൂപയാണ് വർധിപ്പിച്ചിരുന്നത്. ഫെബ്രുവരിയിൽ മാത്രം മൂന്ന് തവണയാണ് പാചക വാതക വില വർധിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക