കൊച്ചി : രാജ്യത്ത് ഗാര്‍ഹിക സിലിണ്ടറുകളുടെയും വാണിജ്യ സിലിണ്ടറുകളുടെയും വില വര്‍ദ്ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ വില 841.50 രൂപയായി. വാണിജ്യ സിലിണ്ടറുകള്‍ക്ക് 80 രൂപ കൂട്ടിയപ്പോള്‍ വില 1550 രൂപയായി.

രാജ്യത്ത് തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവ് തുടരുന്നതിനിടെയാണ് പാചകവാതക വിലയും വര്‍ദ്ധിച്ചിരിക്കുന്നത്. അതേസമയം 12 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക്, ബിഹാര്‍, കേരളം എന്നിവിടങ്ങളിലാണ് പെട്രോള്‍ വില സെഞ്ചുറി അടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക