ലഖ്‌നൗ: പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കുന്നത് കൊണ്ടാണ് ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നതെന്ന് ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ അംഗം മീനാകുമാരി. അലിഗഢ് ജില്ലയില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ സംസാരിക്കുകയായിരുന്നു മീന.

‘പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത്. പെണ്‍കുട്ടികള്‍, ആണ്‍കുട്ടികളോട് വളരെയധികം നേരം ഫോണിലൂടെ സംസാരിക്കും, പിന്നെ അവരുടെ കൂടെ ഇറങ്ങിപ്പോകും,’ മീന പറഞ്ഞു. വീട്ടുകാര്‍ പെണ്‍കുട്ടികളുടെ ഫോണ്‍ പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു. പെണ്‍മക്കളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും അമ്മമാര്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നും മീന പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സ്ത്രീകള്‍ക്കെതിരായ ആക്രമണം സമൂഹം ഗൗരവമായി കാണുന്നില്ലെന്നും മീനാകുമാരി കൂട്ടിച്ചേര്‍ത്തു. അതേസമയം മീനാകുമാരിയുടെ പ്രസ്താവന വനിതാ കമ്മീഷന്‍ ഉപാധ്യക്ഷ അഞ്ജു ചൗധരി തള്ളി. സ്ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണം ഇല്ലാതാക്കാന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവെക്കലല്ല പരിഹാരമെന്ന് അഞ്ജു പറഞ്ഞു.