തിരുവനന്തപുരം :തലസ്ഥാനത്ത് സാമൂഹ്യ വ്യാപനം കൂടുന്നു .കൂടുതല്‍ പ്രേദേശങ്ങളില്‍ നിയന്ത്രണം വ്യാപിപ്പിച്ചു. ഗ്രാമപ്രദേശങ്ങളിലേക്കും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഗ്രാമ പ്രദേശങ്ങളിലേക്കും നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചത്. തീരദേശ മേഖലയായ അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായിപ്രഖ്യാപിച്ചു്. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാര്‍ഡുകള്‍, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള വാര്‍ഡ്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവില്‍വിള വാര്‍ഡുകള്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂര്‍,കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം, ഇരയിമ്മന്‍തുറ, പുല്ലുവിള, ചെമ്പകരാമന്‍തുറ വാര്‍ഡുകള്‍, ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ കീഴ്കൊല്ല, വട്ടവിള, കൊറ്റാമം, അരയൂര്‍ കിഴക്ക്, തോട്ടിന്‍കര വാര്‍ഡുകള്‍, പനവൂര്‍ ഗ്രാമപഞ്ചായത്തിലെ കോതകുളങ്ങര, ആട്ടുകാല്‍, പനവൂര്‍, വാഴോട് വാര്‍ഡുകള്‍ എന്നിവയെയും പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.
ഈ വാര്‍ഡുകള്‍ക്ക് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. മുന്‍നിശ്ചയപ്രകാരമുള്ള സര്‍ക്കാര്‍ പരീക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക ക്ലാസ് റൂം സജ്ജീകരിക്കണം. മെഡിക്കല്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തേക്ക് പോകാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല. അതേസമയം കണ്ടെയിന്‍മെന്റ് സോണായി തുടരുന്ന വഴുതൂര്‍, ചെമ്മരുതിമുക്ക്, കുറവര, തലയല്‍, തൃക്കണ്ണാപുരം ടാഗോര്‍ റോഡ്, വെള്ളനാട് ടൗണ്‍, കണ്ണമ്പള്ളി വാര്‍ഡുകളും ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2