തിരുവനന്തപുരം: കൊവിഡ് സംസ്ഥാനത്ത് അതിരൂക്ഷമാകുകയാണ്. ഈ സാഹചര്യത്തില്‍ രോഗവ്യാപനം കൂടിയ ജില്ലകളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 4 മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സേവനം അവശ്യ സര്‍വീസായി മാത്രം പരിഗണിക്കുന്ന കാര്യവും ആലോചനയിലാണ്.

അവശ്യ വസ്തുക്കള്‍ മാത്രം വില്‍ക്കുന്ന കട തുറക്കാനാണ് അനുമതി. ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രമായിരിക്കും അനുവദിക്കുക. ഹോം ഡെലിവറി അനുവദിക്കും. ഡെലിവറി നടത്തുന്നവരിലും പരിശോധന നടത്തും. ഓക്സിജന്‍ നീക്കത്തിന് തടസ്സമുണ്ടാകില്ല. എയര്‍പോര്‍ട്ട് ,റെയില്‍വേ യാത്രക്കാരെ തടയില്ല.ബാങ്കുകളില്‍ പരമാവധി ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തണം. റേഷന്‍,സിവില്‍ സപ്ലൈസ് സ്ഥാപനം പ്രവര്‍ത്തിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2