കുറിച്ചി: കുറിച്ചി പഞ്ചായത്ത് 9 ആം വാർഡ് കളമ്പാട്ടുചിറയിൽ താമസിക്കുന്ന നിർധനരായ കുടുംബത്തിന് ആശ്വാസമായി പാലം നിർമിച്ച് നൽകി കോൺഗ്രസ് ബൂത്ത് കമ്മറ്റി.

രണ്ട് വർഷത്തിലധികമായി കിഡ്‌നി സംബദ്ധമായ രോഗത്താൽ ഡയാലിസിസ് ചെയ്ത് വരുന്ന നിർദ്ദന കുടുംബമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.. റോഡിൽ നിന്നും 7 അടിയോളം താഴെ മറ്റത്തിലാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വീട്ടിലേക്ക് ഇറങ്ങുവാൻ പഴയ ഒരു തടി പോസ്റ്റ് മാത്രമാണ് നിലവിലുണ്ടായിരുന്നത്. ഇത് മൂലം അടിക്കടി ഡയാലിസിസ് ചെയാൻ പോകേണ്ട ഗൃഹനാഥന് യാത്ര ഏറെ ബുദ്ധിമുട്ടാരുന്നു.പല തവണ പാലത്തിൽ നിന്നും ചെറിയ അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. കൂടാതെ മഴക്കാലത്തു വെള്ളം കയറുന്ന ഇവരുടെ വീട്ടിൽ നിന്നും ഇക്കാലയളവിൽ ഇവർ മാറിയാണ് താമസിക്കുന്നത്.

ഈ തടി പാലത്തിലൂടെ ഉള്ള യാത്ര ഏറെ ക്ലെശകരവും അപകടകരവുമാണ്. ഡയാലിസിസ് ചെയ്യുന്നതിലേക്ക് സാമ്പത്തിക സഹായം നൽകുന്നതിനു വന്ന കോൺഗ്രസ് പ്രവർത്തകരോട് ആണ് ഇവർ ഈ കാര്യം പറഞ്ഞത്. തുടർന്ന് കോൺഗ്രസ് 29 ആം നമ്പർ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇവരുടെ ദുരിതങ്ങൾ മനസിലാക്കി ഇരുമ്പ് പാലം നിർമിച്ച് നൽകുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ഡോ. സരുൺ മോഹൻ അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് ബിനു സോമൻ, ഡി സി സി അംഗം ബിജു കമ്പോളത്ത്പറമ്പിൽ, കെ സി വിൻസെന്റ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബെറ്റി ടോജോ, അരുൺ ബാബു, ബി അജിത്കുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിജു വാണിയപ്പുരയിൽ, റ്റിബി തോമസ്,ഷാജൻ പുന്നൂസ്,ഷാജി കുരട്ടിമല ,ഓമനക്കുട്ടൻ തോണിക്കടവ്, ജിമ്മി ആഗസ്റ്റിൻ,ജീന ഷാജൻ,പ്രദോഷ് ചന്ദ്രൻ,റോസിലി കുരുവിള, ലിപ്‌സൺ സെബാസ്റ്റ്യൻ, അപ്പു കുറിച്ചി,ഷാജി ജോസഫ് , അബിൻ സജിൻ, ബാവിൻ ജിബി എന്നിവർ സംസാരിച്ചു.