റിയാദ്: കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും വളരെ പ്രതീക്ഷകളോടെ കാത്തിരുന്ന നിയമനത്തിൽ റിയാദിലെ ഒഐസിസി പ്രവർത്തകർ അപ്പോളാ ഡിമോറോ ഹോട്ടലിൽ ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒത്തു ചേർന്നു കേക്ക് മുറിച്ചു സന്തോഷം പങ്കുവെച്ചു.
കെ സുധാകരന്റെ നേതൃത്വത്തിൽ കേരളത്തിൽ കോൺഗ്രസ്സ് ശക്തമായി തിരിച്ചു വരുമെന്നു പ്രവർത്തകരും നേതാക്കന്മാരും അഭിപ്രായപ്പെട്ടു.

കേരളത്തിലെ മുതിർന്ന നേതാക്കളായ ശ്രി ഉമ്മൻചാണ്ടിയെയും,ശ്രി രമേശ് ചെന്നിത്തലയേയും, ശ്രി മുല്ലപ്പള്ളി രാമചന്ദ്രനെയു മറ്റും തന്നോടൊപ്പം ചേർത്ത് കൊണ്ട് അവരുടെ ഉപദേശ നിർദേശങ്ങളും സ്വീകരിച്ചുകൊണ്ട് ഗ്രൂപ്പുകൾക്ക് അധീധമായി താഴെത്തട്ടുമുതൽ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ പുതിയ നേതൃത്വത്തിന് കഴിയും എന്ന് ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവായി VD സതീശനെ നിയമിച്ചു കൊണ്ടുള്ള മാറ്റം ശ്രി കെ സുധാകരനിലൂടെ തുടരുകയാണ്. ഏറ്റവും പരിചയ സമ്പന്നരും ജനഹൃദയങ്ങളിൽ അംഗീകാരം നേടിയവരുമാണ് വർക്കിങ് പ്രെസിഡന്റ്മാരായി നിയമിതരായ ശ്രി കൊടിക്കുന്നിൽ സുരേഷ് എംപി യും , MLA മാരായ PT.തോമസും, T.സിദ്ദിഖും. ഇവരുടെയും ഇനിവരുന്ന ഭാരവാഹികളുടെയും നേതൃത്വത്തിൽ ഒരു പുതിയ യുഗം തന്നെ കേരത്തിലെ കോൺഗ്രെസ്സു പ്രസ്ഥാനത്തിൽ ഉണ്ടാകുമെന്നും ഒഐസിസി നാഷണൽ കമ്മിറ്റി അഭിപ്രായപെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് വടക്കേവിള, ജനറൽ സെക്രട്ടറിമാരായ ഷാജി സോണ,സത്താർ കായംകുളം,സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പിൻ, ഷാനവാസ് sp,നാസർ ലെയ്സ്, വിജയൻ നെയ്യാറ്റിൻകര, ഷാജഹാൻ കരുനാഗപ്പള്ളി, ഇക്ബാൽ കോഴിക്കോട്. ചന്ദ്രൻ പെരിന്തൽമണ്ണ, റെജി ചുനക്കര, മുജീബ് മണ്ണാർമല,ഡേവിഡ് ഡിമോറ. ബനൂജ് പുലത്തു, ഷിബിൻ സിദ്ദിഖ്,റഫീഖ് കണ്ണൂർ,അംജദ് സമദ് തുടങ്ങിയവർ പങ്കെടുത്തു.