കോൺഗ്രസ് അനാഥം ആണെന്നും ഒരു നായകൻ ഇല്ലാതെ ബുദ്ധിമുട്ടുകയാണ് എന്നും ഉള്ള പൊതു ചിന്ത മാറാൻ കോൺഗ്രസിന്  പുതിയ അധ്യക്ഷൻ വരണമെന്ന് ശശി തരൂർ. ഒരിക്കൽക്കൂടി പാർട്ടിയെ നയിക്കാൻ രാഹുൽഗാന്ധിക്ക് പ്രാപ്തിയുണ്ട്, എന്നാൽ അദ്ദേഹം അധ്യക്ഷ പദവി ഏറ്റെടുക്കാൻ വിസമ്മതിക്കുകയാണ് എങ്കിൽ ജനാധിപത്യപരമായ രീതിയിൽ പുതിയ ഒരു അധ്യക്ഷന് പാർട്ടി കണ്ടെത്തണമെന്ന് തരൂർ അഭിപ്രായപ്പെട്ടു.

കോൺഗ്രസിൻറെ താൽക്കാലിക അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സോണിയഗാന്ധി ഓഗസ്റ്റ് പത്താം തീയതി പദവിയിൽ ഒരു വർഷം പൂർത്തിയാക്കുകയാണ്. ഒരു സ്ഥിരം പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുവാനുള്ള നടപടിക്രമങ്ങൾ പാർട്ടിയിൽ എവിടെയും എത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ശശി തരൂരിൻറെ അഭിപ്രായപ്രകടനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2