കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ ഒ​​ന്പ​​തു നി​​യ​​മ​​സ​​ഭാ സീറ്റുക​​ളി​​ല്‍ ഏ​​ഴി​​ട​​ത്തെ​​ങ്കി​​ലും കോ​​ണ്‍​ഗ്ര​​സ് മത്സ​​രി​​ക്ക​​ണ​​മെ​​ന്ന് കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ യോഗത്തി​​ല്‍ അ​​ഭി​​പ്രാ​​യ​​മു​​യ​​ര്‍​​ന്നു. ക​​ടു​​ത്തു​​രു​​ത്തി​​ക്കു പു​​റ​​മെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, ച​​ങ്ങ​​നാ​​ശേ​​രി സീ​​റ്റു​​ക​​ളി​​ല്‍ ഒ​​രെ​​ണ്ണം​​കൂ​​ടി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -ജോ​​സ​​ഫ് വി​​ഭാ​​ഗ​​ത്തി​​ന് ന​​ല്‍​​കാ​​നാ​​ണ് നീ​​ക്കം.

എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി താ​​രി​​ഖ് അന്‍വര്‍ ഇ​​ന്ന​​ലെ ഡി​​സി​​സി ഓ​​ഫീ​​സി​​ല്‍ അ​​ഞ്ചു മ​​ണി​​ക്കൂ​​റോ​​ളം കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളു​​മാ​​യി ച​​ര്‍​​ച്ച ന​​ട​​ത്തി.ഓ​​രോ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ​​യും സാ​​ഹ​​ച​​ര്യ​​വും സാ​​ധ്യ​​ത​​യും പ്ര​​തി​​നി​​ധി​​ക​​ള്‍ താ​​രി​​ക് അ​​ന്‍​​വ​​റി​​നെ ധ​​രി​​പ്പി​​ച്ചു. വി​​വി​​ധ മണ്ഡലങ്ങ​​ളി​​ലെ സാ​​ധ്യ​​താ ലി​​സ്റ്റും ഇ​​ദ്ദേ​​ഹം ച​​ര്‍​​ച്ച ചെയ്തു.

ക​​ഴി​​ഞ്ഞ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഓ​​രോ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലും മു​​ന്ന​​ണി​​ക്ക് ആ​​കെ ല​​ഭി​​ച്ച വോ​​ട്ടും ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍​​നി​​ന്ന് കു​​റ​​വു വ​​ന്ന വോ​​ട്ടു​​ക​​ളും അ​​തി​​ന്‍റെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും ച​​ര്‍​​ച്ച ചെ​​യ്തു. അ​​ടു​​ത്ത മാ​​സ​​ത്തോ​​ടെ ജി​​ല്ല​​യി​​ലെ ബൂ​​ത്തു ക​​മ്മി​​റ്റി​​ക​​ള്‍​​വ​​രെ പു​​നഃ​​ സംഘ​​ടി​​പ്പി​​ക്കും. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ട​​പ്പി​​ല്‍ വ​​ന്‍​​തോ​​ല്‍​​വി​​യു​​ണ്ടാ​​യ മേ​​ഖ​​ല​​യി​​ല്‍ മ​​ണ്ഡ​​ലം പ്രസിഡ​​ന്‍റു​​മാ​​രെ അ​​ടു​​ത്ത​​യാ​​ഴ്ച​​യോ​​ടെ മാ​​റ്റും.

പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യും കോ​​ട്ട​​യ​​ത്ത് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നും വീ​​ണ്ടും മത്സരിക്കും.ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍, ജോ​​സ​​ഫ് വാഴ​​യ്ക്ക​​ന്‍, ടോ​​മി ക​​ല്ലാ​​നി, ജോബി അഗസ്റ്റിൻ, ഫിലി​​പ്പ് ജോ​​സ​​ഫ്, ല​​തി​​കാ സു​​ഭാ​​ഷ്, ജോ​​ഷി ഫിലി​​പ്പ്, നാ​​ട്ട​​കം സു​​രേ​​ഷ്, സി​​ബി ചേ​​ന​​പ്പാ​​ടി, സുധാ കു​​ര്യ​​ന്‍, പി.​​ആ​​ര്‍. സോന തുടങ്ങിയവരുടെ പേ​​രു​​ക​​ള്‍ ചര്‍ച്ചകളിലുണ്ടാ​​യി.

കെ.​​സി. ജോ​​സ​​ഫ് കു​​ട്ട​​നാ​​ട്ടി​​ലേ​​ക്ക് ‍?

കോ​​ട്ട​​യം: ഇ​​രി​​ക്കൂ​​റി​​ല്‍ ഇ​​നി മ​​ത്സ​​ര​​ത്തി​​നി​​ല്ലെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ച കെ.​​സി. ജോ​​സ​​ഫ് എം​​എ​​ല്‍​​എ​​യെ കുട്ട​​നാ​​ട് സീ​​റ്റി​​ല്‍ മ​​ത്സ​​രി​​പ്പി​​ക്കാ​​ന്‍ ആ​​ലോ​​ച​​ന. ചങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​യാ​​യ കെ.​​​സിയെ ചങ്ങനാ​​ശേ​​രി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സീ​​റ്റു​​ക​​ളി​​ലാ​​ണു പ​​രി​​ഗ​​ണി​​ച്ചി​​രു​​ന്ന​​ത്. ഈ ​​സീ​​റ്റു​​ക​​ള്‍ കേ​​ര​​ള കോണ്‍​ഗ്ര​​സ് ജോ​​സ​​ഫ് വി​​ഭാ​​ഗ​​ത്തി​​ന് നല്‍കേണ്ടി ​​വ​​ന്നേ​​ക്കാം എ​​ന്ന സൂ​​ച​​ന​​യി​​ലാ​​ണ് കോ​​ണ്‍​ഗ്ര​​സ് മാ​​റി​​ച്ചി​​ന്തി​​ക്കു​​ന്ന​​ത്. മാ​​ത്ര​​മ​​ല്ല രണ്ടിട​​ത്തും വ്യ​​ക്ത​​മാ​​യ വി​​ജ​​യ​​സാ​​ധ്യ​​ത പറയുന്നു​​മി​​ല്ല. ഈ ​​നി​​ല​​യി​​ലാ​​ണ് ക​​ഴി​​ഞ്ഞ​​ തവണ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​നു ന​​ല്‍​​കി​​യ കു​​ട്ട​​നാ​​ട് കോ​​ണ്‍​ഗ്ര​​സ് ഏ​​റ്റെ​​ടു​​ക്കു​​ന്ന​​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2