മേപ്പയ്യൂർ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസിലെ കസേരകളും ജനൽച്ചില്ലുകളും തകർത്തു. ആക്രമണത്തിന് പിന്നിൽ ഡി വൈ എഫ് ഐ ഗുണ്ടകളാണ് എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

ഇന്നലെ രാത്രി 12 മണിയോടുകൂടി ആണ് ആക്രമണമുണ്ടായത്. 15 അംഗ സംഘം ഓഫീസിലേക്ക് പാഞ്ഞെത്തി കസേരകളും ജനൽ ചില്ലുകളും തകർക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയും. വെഞ്ഞാറമൂട്ടിൽ ഇരട്ടക്കൊലപാതകം നടന്നതിനു ശേഷം തുടർച്ചയായ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ കോൺഗ്രസ് പാർട്ടി ഓഫീസുകൾക്കും കൊടിമരങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുക ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2