ശശി തരൂരിനെ ഒഴിവാക്കി കോണ്‍ഗ്രസ് നയരൂപീകരണ സമിതി യോഗം. സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ സമിതിയില്‍ അംഗമല്ലാത്തവരെ പോലും ക്ഷണിച്ചപ്പോഴാണ് തരൂരിനെ ഒഴിവാക്കിയത്.

നേതൃമാറ്റം ആവശ്യപ്പെട്ട തരൂരിനെയും, മനീഷ് തിവാരിയെയും സമിതികളില്‍ നിന്ന് ഒഴിവാക്കിയത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിനെതിരെയുള്ള നീക്കങ്ങളും സോണിയ പക്ഷം ശക്തമാക്കുന്നത്.

ഈ മാസം 14ന് സഭാ സമ്മേളനം ചേരുമ്ബോള്‍ സ്വീകരിക്കേണ്ട നടപടികള്‍ രൂപീകരിക്കുന്നതിനു വേണ്ടിയാണ് സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ നയരൂപീകരണ സമതി യോഗം ചേര്‍ന്നത്. എന്നാല്‍ ശശി തരൂരിനെ യോഗത്തിലേക്ക് ക്ഷണിച്ചില്ല. നയരൂപീകരണ സമതിയില്‍ ഇല്ലാത്തവര്‍ പോലും പങ്കെടുത്തപ്പോഴാണ് തരൂരിനെ ഒഴിവാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2