നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. 36 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുതിര്‍ന്ന നേതാവ് കെ വി തോമസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി അധ്യക്ഷനായ പ്രചരണ മേൽനോട്ട സമിതിക്ക് പുറമേ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആണ് പുതിയ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. യുവജന വനിതാ പ്രാതിനിധ്യം ഉറപ്പാക്കി കൊണ്ടുള്ള സമിതിയാണ് രൂപീകരിച്ചത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് സമിതിയുടെ രൂപീകരണം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, വി എം സുധീരന്‍ ,കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, വയലാര്‍ രവി, കെ മുരളീധരന്‍ തുടങ്ങിയവരും കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അനൗദ്യോഗിക അംഗങ്ങളായി നാലുപേരെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ്, സേവാദൾ എന്നീ പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷരാണ് അനൗദ്യോഗിക അംഗങ്ങൾ. അതേസമയം സ്ഥാനാർഥി നിർണയം തിരഞ്ഞെടുപ്പ് സമിതിയുടെ അധികാര പരിധിക്കുള്ളിലാണോ എന്നതിന് കൂടുതൽ വ്യക്തത ആവശ്യമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2