മുണ്ടക്കയം പഞ്ചായത്തിൽ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ എന്നിവയുടെ നേതൃത്വത്തിൽ നിർധന വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ, പഠനോപകരണങ്ങൾ എന്നിവ നൽകുന്നതിന് വേണ്ടി ബിരിയാണി ചലഞ്ച് നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ റോയ് കപ്പലുമാക്കൽ ആദ്യ കിറ്റ് വാർഡ് മെമ്പർ ശ്രീമതി ജാൻസി തൊട്ടിപ്പാട്ട് നൽകി ഉദഘാടനം നിർവഹിച്ചു. 7 -)o വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എൻ. ബാലൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് ഇല്ലിക്കൽ, ബെന്നി ചേറ്റുകുഴി, യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ്‌ മണികണ്ഠൻ, യൂത്ത് കോൺഗ്രസ്‌ വാർഡ് സെക്രട്ടറി റെമിൻ രാജൻ, ജെറിൻ ബാബു, റോബിൻ, മനു ജിതിൻ ബാബു, ബാരിക്ക് ശ്രീമതി. ഷൈനി തുടങ്ങിയവർ പങ്കെടുത്തു.