തി​രൂ​ര്‍: നിയമസഭ തിരെഞ്ഞെടുപ്പ് അടുക്കുന്തോറും വാദഗതികളുമായി നേതാക്കൾ. കോ​ണ്‍ഗ്ര​സി​നെ മു​ന്നി​ല്‍ക​ണ്ട് ബി.​ജെ.​പി കേ​ര​ള​ത്തി​ല്‍ സ്വ​പ്‌​നം കാ​ണു​ന്ന​താ​യി സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍ഗ്ര​സിന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ബി.​ജെ.​പി സ​ര്‍ക്കാ​ര്‍ രൂ​പ​വ​ത്​​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ലും സ​മാ​ന​രീ​തി പ​യ​റ്റാ​നാ​ണ് ബി.​ജെ.​പി​യു​ടെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രൂ​ര്‍ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഗ​ഫൂ​ര്‍ പി. ​ലി​ല്ലീ​സിന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി.​ജെ.​പി​യെ എ​തി​ര്‍ത്താ​ല്‍ സി.​ബി.​ഐ, ഇ.​ഡി എ​ന്നി​വ​രെ കാ​ണി​ച്ച്‌​ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​ണ്​ ശ്ര​മം ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ല്‍ സം​വി​ധാ​നം ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭീ​ഷ​ണി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഒ​രു സ്ഥാ​ന​വും അ​നു​വ​ദി​ച്ചു​കൊ​ടു​ക്കു​ന്നി​ല്ല.
ജി.​എ​സ്.​ടി വി​ഹി​തം സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് കേ​ന്ദ്രം വീ​തി​ച്ചു​കൊ​ടു​ക്കു​ന്നി​ല്ല. സം​സ്ഥാ​ന​ങ്ങ​ളെ സാ​മ്ബ​ത്തി​ക​മാ​യി ഞെ​രു​ക്കു​ക​യാ​ണ്. ജി.​എ​സ്.​ടി കൗ​ണ്‍സി​ലി​ല്‍ ബി.​ജെ.​പി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ര്‍ക്കാ​റു​ക​ള്‍ ശ​ബ്​​ദം ഉ​യ​ര്‍ത്തി​യ​തു​കൊ​ണ്ടാ​ണു അ​വ​ര്‍ക്ക് എ​ന്തെ​ങ്കി​ലും ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്. ഫാ​ഷി​സ​ത്തി​നെ​തി​രെ പോ​രാ​ടാ​ന്‍ സി.​പി.​എം അ​ധി​കാ​ര​ത്തി​ല്‍ എ​ത്ത​ണ​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. തി​രൂ​രി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. പി. ​ഹം​സ​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് വേ​ണ്ടി സി.​പി.​ഐ ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി. ​കു​ഞ്ഞി​മൂ​സ ചു​വ​ന്ന പൊ​ന്നാ​ട​യ​ണി​യി​ച്ചു. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ഇ.​എ​ന്‍. മോ​ഹ​ന്‍ ദാ​സ്, യൂ​ത്ത് ലീ​ഗ് മു​ന്‍ അ​ഖി​ലേ​ന്ത്യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം യൂ​സ​ഫ് പ​ട​നി​ലം, ഗാ​യ​ക​ന്‍ ഫി​റോ​സ് ബാ​ബു, എ​ല്‍.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ വേ​ലാ​യു​ധ​ന്‍ വ​ള്ളി​ക്കു​ന്ന്, വി.​പി. സ​ക്ക​റി​യ, കു​ഞ്ഞു മീ​ന​ട​ത്തൂ​ര്‍, പി​മ്പു​റ​ത്ത് ശ്രീ​നി​വാ​സ​ന്‍, അ​ഡ്വ. ഷ​മീ​ര്‍ പ​യ്യ​ന​ങ്ങാ​ടി, പാ​റ​പ്പു​റ​ത്ത് കു​ഞ്ഞു​ട്ടി, രാ​ജ് എം. ​ചാ​ക്കോ, കെ.​പി. അ​ബ്​​ദു​റ​ഹി​മാ​ന്‍ ഹാ​ജി, കെ.​പി. അ​ല​വി, അ​ഡ്വ. കെ. ​ഹം​സ, എം. ​മ​മ്മു​കു​ട്ടി, കാ​സിം​ബാ​വ, വി. ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്ര​വ​ര്‍ത്ത​ക​രി​ല്‍ വ​ന്‍ ആ​വേ​ശം തീ​ര്‍ത്താ​ണ് യെ​ച്ചൂ​രി തി​രൂ​രി​ല്‍നി​ന്ന്​ മ​ട​ങ്ങി​യ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2