പൊന്‍കുന്നം: തിരുവോണനാളില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇളങ്ങുളം കൂരാലി ആനിക്കുഴിയില്‍ മാനസ്‌ ഹരിദാസ്‌ (21) ആണ്‌ മരിച്ചത്‌. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ പരിശോധനയില്‍ കോവിഡ്‌ പോസിറ്റീവാണെന്ന്‌ കണ്ടെത്തി. തുടര്‍ന്ന്‌ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോമോര്‍ട്ടം നടത്തിയ ശേഷം ഇന്നലെ വൈകിട്ട്‌ വീട്ടുവളപ്പില്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സംസ്‌ക്കരിച്ചു.അച്‌ഛന്‍: ഹരിദാസ്‌(ഖത്തര്‍). അമ്മ: ജയശ്രീ.

സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്ലസ്‌ ടൂ വിദ്യാഭ്യാസത്തിനു ശേഷം മാനസ്‌ കൂടുതല്‍ സമയം കമ്ബ്യൂട്ടര്‍ ഗെയിം കളിക്കാനാണു വിനിയോഗിച്ചിരുന്നത്‌. ഇടയ്‌ക്ക്‌ തൊടുപുഴയിലുള്ള ബന്ധുവിന്റെ കംമ്ബ്യൂട്ടര്‍ സ്‌ഥാപനത്തില്‍ ജോലി ലഭിച്ചെങ്കിലും അതുപേക്ഷിച്ചു.കൂത്താട്ടുകുളത്ത്‌ കൗണ്‍സലിങ്ങിന്‌ വിധേയനാക്കിയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. സംഭവസമയം വീട്ടില്‍ ആരുമില്ലായിരുന്നു. അമ്മയും സഹോദരിയും രാവിലെ ക്ഷേത്രദര്‍ശനത്തിനു ശേഷം കുടുംബവീട്ടില്‍ പോയി ഓണവിഭവങ്ങളുമായി മടങ്ങിയെത്തിയപ്പോഴാണു മൃതദേഹം കണ്ടത്‌. സഹോദരി: മനസിജ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക