ജയ്പൂര്‍: യുവതി ഹോട്ടല്‍ മുറിയിലെത്തി ഭര്‍ത്താവിനെയും കാമുകിയെയും പിടികൂടി. പിന്നീട് മൊബൈല്‍ ഫോണില്‍ ഇരുവരും വിവസ്ത്രരായി കിടക്കുന്ന വീഡിയോ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു.ഇതിനേതുടര്‍ന്ന് യുവതിക്കെതിരെ ഭര്‍ത്താവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ജയ്പ്പൂര്‍ ശാസ്ത്രിനഗര്‍ പൊലീസില്‍ പരാതി നല്‍കി.

സംഭവം ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജോലിക്കു പോകുന്നുവെന്ന് പറഞ്ഞു രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു യുവാവ്. എന്നാല്‍ ഇയാള്‍ ഹോട്ടലില്‍ ഉണ്ടെന്ന് ഭാര്യയ്ക്ക് ഒരു അജ്ഞാത സന്ദേശം ലഭിച്ചു. തുടര്‍ന്ന് അവര്‍ ഹോട്ടലിലെത്തി ഭര്‍ത്താവും കാമുകിയും ഉണ്ടായിരുന്ന മുറിയിലേക്ക്രു ചെന്ന് ബഹളം വെച്ചു. പിന്നീട് ഭര്‍ത്താവിന്‍റെയും കാമുകിയുടെയും ദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച്‌ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചു.

വീഡിയോ വൈറലാക്കിയതിന് യുവാവിന്‍റെ ഭാര്യയ്‌ക്കെതിരെ ഇയാളുടെ കാമുകി പൊലീസില്‍ പരാതി നല്‍കി. യുവതിക്കൊപ്പം അവരുടെ സഹോദരന്‍മാരും ഹോട്ടലിലേക്ക് വന്നിരുന്നു. തുടര്‍ന്ന് യുവതിയുടെ സഹോദരന്‍മാരും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ യുവതിയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നം പൊലീസ് മധ്യസ്ഥതയില്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു. ഭര്‍ത്താവിനെതിരെ വിവാഹമോചനക്കേസ് ഫയല്‍ ചെയ്യുമെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക