മലപ്പുറം : ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.മകന് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ദില്‍ഷാ മോന്‍ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നുംവീട്ടമ്മ പരാതിയില്‍ പറയുന്നു.പല തവണകളായി ആറു ലക്ഷത്തിലധികം രൂപയാണ് ഇയാള്‍ക്ക് നല്‍കിയതെന്നും വീട്ടമ്മ പറഞ്ഞു. എന്നാല്‍, ജോലി ലഭിക്കില്ലെന്ന് ബോധ്യമായതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും 25000 രൂപ മാത്രമാണ് നല്‍കിയതെന്നും വീട്ടമ്മ പറഞ്ഞു.ബിരുദം പൂര്‍ത്തിയാക്കിയ മകന് റെയില്‍വേ ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു വീട്ടമ്മയെ കബളിപ്പിച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ഉറപ്പുനല്‍കി ആദ്യം 2 ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് സ്ഥിര നിയമനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.