തൊടുപുഴ: ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി കുമാര്‍ കേരള ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്തു.

പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയതിട്ടുള്ള ദേവികുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച എ രാജ പട്ടികജാതിക്കാരനല്ലെന്നും, ക്രൈസ്തവ സഭാംഗങ്ങളായ ആന്‍റണിയുടേയും, എസ്തറിന്‍റേയും മകനായി ജനിച്ച്‌ ജ്ഞാനസ്നാനം കൈക്കൊണ്ട് ക്രൈസ്തവ സഭാംഗമായി ജീവിക്കുന്നയാളാണെന്നാണ് ആക്ഷേപം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ക്രൈസ്തവസഭാംഗമായ ഷൈനിപ്രിയയെ ക്രിസ്തുമതാചാര പ്രകാരം വിവാഹം കഴിച്ച്‌ ഇപ്പോഴും ക്രിസ്തുമത വിശ്വാസിയായി ജീവിക്കുന്ന ആളാണെന്നും, എ രാജയുടെ ഭാര്യയും മക്കളും സഹോദരങ്ങളും എല്ലാം ക്രൈസ്തവ ദേവാലയത്തില്‍ മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്നവരാണെന്നും ഡി കുമാർ ഫയൽ ചെയ്ത പരാതിയിൽ പറയുന്നു.

13-10-2016-ല്‍ മരണപ്പെട്ട മാതാവ് എസ്തറിന്‍റെ ശവസംസ്കാരം ക്രിസ്തുമതാചാര പ്രകാരമാണ് നടത്തിയതെന്നും പട്ടികജാതിക്കാരനാണെന്ന് വ്യാജമായി കാണിച്ച്‌ വാങ്ങിയെടുത്ത ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ പിന്‍ബലത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ചതെന്നും മറ്റും ആരോപിച്ചാണ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ എം നരേന്ദ്രകുമാര്‍ മുഖാന്തരം തെരഞ്ഞെടുപ്പ് കേസ് നല്‍കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക