ദശാബ്ദങ്ങൾക്ക് മുൻപ് ജോലി അന്വേഷിച്ച് പല നഗരങ്ങളിലും ചേക്കേറി മലയാളികൾ സ്വപ്രയത്നം കൊണ്ട് വളർന്ന് കുടിയേറ്റ പ്രദേശങ്ങളിലെ അനേകം തദ്ദേശവാസികൾക്ക് തൊഴിലവസരങ്ങളും ജീവനോപാതിയും കണ്ടെത്താൻ സഹായിച്ചവരെ കറിച്ചുള്ള “കോഫി ടേബിൾ ബുക്ക്” പുറത്തിറക്കി. യുബിക്യുറ്റസ് മലയാളീസ്” (എങ്ങും നിറഞ്ഞ മലയാളികൾ) എന്ന പേരിൽ പുറത്തിറക്കിയ ബുക്കിൻ്റെ ഒന്നാം വാള്യത്തിൽ 29 പേരേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവരിൽ ശ്രദ്ധേയരായ മലയാളി പ്രവാസികളുടെ രണ്ടാം തലമുറയിൽ പ്പെട്ടവരും അടങ്ങിയിരിക്കുന്നു.

പല സാഹചര്യങ്ങളിലും ജന്മനാട് ഉപേക്ഷിച്ച് പുതിയ ജീവിത സാഹചര്യങ്ങൾ തേടി പുറപ്പെട്ടമലയാളികൾ അവർ ചേക്കേറിയ സ്ഥലങ്ങളിൽ എല്ലാം ജാതി-മത- ഭാഷ വിവേചനമില്ലാതെ പ്രവർത്തിച്ചു എന്ന വസ്തുതയുടെ സാക്ഷ്യപ്പെടുത്തലാണ് “യുബിക്യുറ്റസ് മലയാളീസ്” എന്ന് പ്രസാധകൻ ഉദയകുമാർ കെ വി, അറിയിച്ചു. നഗരങ്ങളിൽ കഠിനാധ്വാത്തിലൂടെ വളർന്ന അനേകം മലയാളികൾ ഇപ്പോഴും തദ്ദേശീയരുടെ സാമൂഹ്യ-സാമ്പത്തിക ജീവിത സാഹചര്യങ്ങളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഇംഗ്ലീഷിൽ പുറത്തിറക്കിയ കോഫി ടേബിൾ ബുക്കിൽ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എഴുപതുകളിലും എൺപത് കളിലും കഠിനമായ ജീവിത സാഹചര്യങ്ങളെ നിശ്ചയദാർഡ്യത്തിലൂടെ അതിജീവിച്ചവരാണ് പലരും. കോഫി ടേബിൾ ബുക്കിൻ്റെ രണ്ടാം വാള്യം അടുത്ത മാസം പുറത്തിറക്കാൻ സാധിക്കുമെന്ന് അകാരാ മീഡിയടെക്ക് വക്താവ് അറിയിച്ചു.