കോ​ട്ട​യം: സ​ഹ​ക​ര​ണ സ്ഥാ​പ​ന​മെ​ന്ന പേ​രി​ല്‍ കോ​ട്ട​യം കാ​രാ​പ്പു​ഴ​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ച ഓ​ഫി​സ്​ സ​ഹ​ക​ര​ണ വ​കു​പ്പ്‌ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൂ​ട്ടി​ച്ചു. എ​ന്‍.​ആ​ര്‍.​ഐ ആ​ന്‍​ഡ്​​ ആ​ര്‍.​ഐ വെ​ല്‍​ഫെ​യ​ര്‍ കോ ​ഓ​പ​റേ​റ്റി​വ്‌ സൊ​സൈ​റ്റി എ​ന്ന​പേ​രി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​ന​ത്തിന്റെ ഓ​ഫി​സാ​ണ്‌ സ​ഹ​ക​ര​ണ​വ​കു​പ്പ്‌ ജോ​യ​ന്‍​റ്​ ര​ജി​സ്‌​ട്രാ​ര്‍ എ​സ്‌. ജ​യ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പൊ​ലീ​സ്‌ സാ​ന്നി​ധ്യ​ത്തി​ല്‍ അ​ട​പ്പി​ച്ച​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

15ഓ​ളം ജീ​വ​ന​ക്കാ​രെ ല​ക്ഷ​ങ്ങ​ള്‍ കോ​ഴ​വാ​ങ്ങി ഇ​വി​ടെ നി​യ​മി​ച്ച​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്‌. ഇ​തി​ല്‍ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​ന്ത്രി വി.​എ​ന്‍. വാ​സ​വന്റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന്‌ സ​ഹ​ക​ര​ണ​വ​കു​പ്പും വി​ശ​ദ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​തേ​പേ​രി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ര​ജി​സ്‌​റ്റ​ര്‍ ചെ​യ്‌​ത സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, കോ​ട്ട​യ​ത്ത്‌ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച്‌​ പ​രാ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ്​ നേ​രി​ട്ട്​ ജോ​യ​ന്‍​റ്​ ര​ജി​സ്‌​ട്രാ​ര്‍ ഓ​ഫി​സി​ലെ​ത്തി​യ​ത്. സ​ഹ​ക​ര​ണ ച​ട്ട​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ നി​ക്ഷേ​പം സ്വീ​ക​രി​ക്ക​ലും മ​റ്റ്‌ സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഇ​വി​ടെ ന​ട​ക്കു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി. ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ സ​ഹ​ക​ര​ണ വ​കു​പ്പി​െന്‍റ സ്ഥാ​പ​ന​മെ​ന്ന രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

ജോ​യ​ന്‍​റ്​ ര​ജി​സ്‌​ട്രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ര്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന്‌ സ്ഥാ​പ​നം 2020 ജൂ​ണ്‍ മു​ത​ല്‍ കോ​ട്ട​യ​ത്തു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​യി. ജീ​വ​ന​ക്കാ​രി​ല്‍​ നി​ന്ന്‌ ര​ണ്ടു​ മു​ത​ല്‍ നാ​ലു​ല​ക്ഷം വ​രെ രൂ​പ വാ​ങ്ങി​യാ​ണ്‌ നി​യ​മ​നം ന​ട​ത്തി​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

ചൊ​വ്വാ​ഴ്‌​ച പു​തി​യ ജീ​വ​ന​ക്കാ​രു​ടെ ഇ​ന്‍​റ​ര്‍​വ്യൂ ന​ട​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സ​ഹ​ക​ര​ണ​വ​കു​പ്പ്​ ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ചു. വി​വി​ധ ഫ​യ​ലു​ക​ള്‍ ഇ​വ​ര്‍ പി​ടി​ച്ചെ​ടു​ത്തു.