തിരുവനന്തപുരം: മുട്ടില്‍ മരംകൊളളക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന മാദ്ധമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവുമൊന്നിച്ചുളള ഫോട്ടോയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദീപകുമൊന്നിച്ചുള്ള ചിത്രത്തെ കുറിച്ചുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മാദ്ധ്യമ പ്രവര്‍ത്തകരെന്ന നിലയ്ക്ക് നിങ്ങള്‍ക്ക് ചില സ്വാതന്ത്ര്യങ്ങളുണ്ടല്ലൊ. ഞാനുമായി നല്ല സുഹൃത്ത് ബന്ധത്തിലാണ് നിങ്ങള്‍ കഴിയുന്നതെങ്കില്‍, ഓണദിവസം നിങ്ങള്‍ വീട്ടിലേക്ക് വരുന്നുവെങ്കില്‍, വന്ന് അവിടെ നില്‍ക്കുമ്ബോള്‍ ഒരു കുട്ടിയോ കുടുംബമോ അവിടെ വന്ന് ഫോട്ടോയെടുക്കുന്നു. കുട്ടിയുടെ, കുടുംബത്തിന്റെ താത്പര്യത്തിന് ഞാനും നിന്ന് ഫോട്ടോ എടുത്തു. അപ്പോ അയാളും എന്റെ കൂടെ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞു. നിങ്ങളെപ്പോഴും കാണുന്നതല്ലേ പിന്നെന്തിനാ ഫോട്ടോ എടുക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. അല്ല കുറെ കാലമായി ഒരു ഫോട്ടോ എടുത്തിട്ട്. അങ്ങനെ ഒരു ഫോട്ടോ അയാളും എടുക്കുന്നു. അതാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം, തനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു എന്നതിന്റെ പേരില്‍ കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. എന്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താല്‍ കുറ്റം ചെയ്തയാള്‍ക്ക് അന്വേഷണത്തില്‍ ഇളവ് കിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കപ്പെടില്ല. ആരോപണവിധേയനായ മാദ്ധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക