തിരുവനന്തപുരം: ക്ലബ്ബ് ഹൗസില്‍ കുട്ടികള്‍ അംഗങ്ങളാകുന്നത് തടയണമെന്ന് ബാലാവകാശ കമ്മീഷന്‍. ഇതിനായി സൈബര്‍ പട്രോളിംഗ് ശക്തമാക്കണമെന്നാണ് നിര്‍ദ്ദേശം. കുട്ടികള്‍ക്കെതിരായ മോശം പരാമര്‍ശം ശ്രദ്ധിയില്‍പ്പെട്ടാല്‍ പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ പറയുന്നു. സംസ്ഥാന ഐടി സെക്രട്ടറിക്കും ഡിജിപിക്കുമാണ് നിര്‍ദ്ദേശം. കമ്മീഷന്‍ അംഗം നസീര്‍ ചാലിയത്തിന്റെതാണ് നിര്‍ദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക