തിരുവനന്തപുരം: ഇളവുകളോടെ ബാര്‍ ലൈസന്‍സിന് അനുമതി തേടി സിവില്‍ സര്‍വിസ് ഓഫിസേഴ്​സ്​ ഇന്‍സ്​റ്റിറ്റ്യൂട്ട്​. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർ ഉൾപ്പടെ അംഗങ്ങളായ സിവില്‍ സര്‍വിസ് ഓഫിസേഴ്​സ്​ ഇന്‍സ്​റ്റിറ്റ്യൂട്ട്​ തിരുവനന്തപുരം ഗോള്‍ഫ് ​ലിങ്ക്​സ്​ റോഡിലാണ്​ പ്രവര്‍ത്തിക്കുന്നത്​​. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഇതി​ന്‍റ ഭരണസമിതിയാണ് സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. കുറഞ്ഞ ലൈസന്‍സ് ഫീസ് ഈടാക്കി ക്ലബ് ലൈസന്‍സ് നല്‍കാന്‍ സാധിക്കുമെന്നും മുമ്ബ്​ ഇത്തരത്തില്‍ സംസ്ഥാനത്ത്​ ഇളവ്​ നല്‍കിയിട്ടുണ്ടെന്നും​ എക്സൈസ് കമീഷണറും സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്​. മുതിര്‍ന്ന സിവില്‍ സര്‍വിസ്​ ഉദ്യോഗസ്ഥര്‍ക്ക്​ ബാറുകളിലോ മറ്റ്​ പൊതുസ്ഥലങ്ങളിലോ പോയി മദ്യപിക്കുന്നതിനുള്‍പ്പെടെ പൊതുചട്ട പ്രകാരം ചില നിയന്ത്രണങ്ങളുണ്ട്​.

ആ സാഹചര്യത്തിലാണ്​ സ്വസ്ഥമായി മദ്യപിക്കാന്‍ ഈ സ്ഥാപനത്തിന്​ ബാര്‍ ലൈസന്‍സ്​ ലഭ്യമാക്കണമെന്ന ആവശ്യം​. നിലവില്‍ ബാര്‍ ലൈസന്‍സിന്​ വന്‍തുകയാണ്​ അടയ്​ക്കേണ്ടത്​. അതില്‍ ഇളവ്​ നല്‍കി ലഭ്യമാക്കണമെന്ന ആവശ്യമാണ്​ ഉന്നയിക്കപ്പെട്ടിട്ടുള്ളത്​. കൊച്ചിയില്‍ മറൈന്‍ ഉദ്യോഗസ്ഥര്‍ക്ക്​ ഇത്തരത്തില്‍ ഇളവ്​ നല്‍കി ബാര്‍ ലൈസന്‍സ്​ ലഭ്യമാക്കിയിട്ടുണ്ടെന്ന്​ ചൂണ്ടിക്കാട്ടുന്നു. ശിപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്​. ഇളവുകള്‍ നല്‍കി ബാര്‍ ലൈസന്‍സ്​ നല്‍കുകയാണെങ്കില്‍ അതിന്​ അബ്​കാരി ചട്ടത്തിലുള്‍പ്പെടെ ​ഭേദഗതി വേണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക