ന്യൂ​ഡ​ല്‍​ഹി: ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നു ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും ഒ​രേ​പോ​ലെ ബാ​ധ​ക​മാ​കു​ന്ന ഒ​രു സി​വി​ല്‍ കോ​ഡ് ആ​വ​ശ്യ​മാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

മീ​ണ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് 1955 ലെ ​ഹി​ന്ദു വി​വാ​ഹ നി​യ​മം ബാ​ധ​ക​മാ​കു​മോ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി പ്ര​തി​ഭ എം. ​സിം​ഗി​ന്‍റെ സിം​ഗി​ള്‍ ബെ​ഞ്ച് ശ്ര​ദ്ധേ​യ​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

ആ​ധു​നീ​ക ഇ​ന്ത്യ​ന്‍ സ​മൂ​ഹം ഒ​രേ കാ​ഴ്ച്ച​പ്പാ​ടു​ക​ള്‍ വെ​ച്ചു പു​ല​ര്‍​ത്തു​ന്ന​വ​രാ​ണ്. മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും പ​ര​ന്പ​രാ​ഗ​ത​മാ​യ അ​തി​ര്‍​വ​ര​ന്പു​ക​ള്‍ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ഇ​പ്പോ​ഴേ നി​ല​വി​ലു​ണ്ടെ​ന്ന മ​ട്ടി​ലാ​ണ് സ​മൂ​ഹ​ത്തി​ല്‍ പ​ല മാ​റ്റ​ങ്ങ​ളും ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ജ​സ്റ്റീ​സ് പ്ര​തി​ഭ എം. ​സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.

പ​ല സ​മു​ദാ​യ​ങ്ങ​ളി​ലും ഉ​ള്ള​വ​രു​ടെ കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്പോ​ള്‍ വ്യ​ക്തി​ഗ​ത നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ വി​വാ​ഹം, വി​വാ​ഹ മോ​ച​നം, പി​ന്‍​തു​ട​ര്‍​ച്ചാ​വ​കാ​ശം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഒ​രു ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് വേ​ണ​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.