തിരുവനന്തപുരം: പ്രമുഖ സിനിമ, സീരിയല്‍ താരം ശരണ്യ ശശി അന്തരിച്ചു. 33 വയസായിരുന്നു. ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ട്യൂമര്‍ ബാധയെ തുടര്‍ന്ന് പതിനൊന്നോളം ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ഇതിനിടെയാണ് കോവിഡ് ബാധിക്കുന്നത്.

കോവിഡില്‍ നിന്നും മുക്തി നേടിയെങ്കിലും ന്യുമോണിയ ബാധ ശരണ്യയുടെ ആരോഗ്യനില ഗുരുതരമാക്കിയിരുന്നു.

ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയയില്‍ നിന്ന് മുക്തയായ ശരണ്യ നീട്ടില്‍ തിരിച്ചെത്തി.പിന്നീട് രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക