ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ലഭിക്കാത്ത വിദ്യാര്‍ഥികളെ കണ്ടെത്തി 100 ടാബുകള്‍ നല്കുവാന്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ തീരുമാനം എടുത്തിരിക്കുന്നു. പ്രശസ്ത ഇലക്‌ട്രോണിക് സ്ഥാപനമായ ഫോണ്‍-4 മായി ചേര്‍ന്നാണ് ‘അമ്മ’ ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ‘ഒപ്പം അമ്മയും’ എന്നാണ് ഈ പദ്ധതിയുടെ പേര്.

‘അമ്മ’യുടെ ഏതെങ്കിലും ഒരു അംഗത്തിന്റെ സാക്ഷ്യപത്രമോ, വാര്‍ഡ് കൗണ്‍സിലര്‍മാരുടെയോ, മറ്റു ഔദ്യോഗിക ജനപ്രനിധിയുടെയോ ശുപാര്‍ശാക്കത്തടക്കം വേണം അപേക്ഷിക്കാന്‍. പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ കത്തിനോടൊപ്പം വിലാസം, ബന്ധപ്പെടുവാനുള്ള മൊബൈല്‍ നമ്ബര്‍, കൂട്ടി പഠിക്കുന്ന സ്‌കൂള്‍, ക്ലാസ്, പേര് തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. ജൂലൈ 15 നു മുന്‍പായി ‘അമ്മ’യുടെ കൊച്ചി ഓഫീസിലേക്ക് തപാല്‍ വഴിയോ, ഇമെയില്‍ വഴിയോ രേഖകള്‍ അയച്ചു കൊടുക്കാം. അര്‍ഹരായ 100 പേര്‍ക്കായിരിക്കും ആദ്യ ഘട്ടമായി ടാബുകള്‍ നല്‍കുക. ജൂലൈ അവസാന വാരത്തില്‍ വിതരണം ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മേല്‍വിലാസം:

‘ഒപ്പം, അമ്മയും’,
അമ്മ, (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്),
ദേശാഭിമാനി റോഡ്,
കലൂര്‍, കൊച്ചി – 682 017
ഫോണ്‍ – 0484 4069406.

https://m.facebook.com/story.php?story_fbid=359378525547883&id=100044272157390