കേരളത്തിലെ ക്രൈസ്തവ വിഭാഗം ജനങ്ങള്‍ യു ഡി എഫില്‍ നിന്നും അകന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ ഫലം. 54 % പേരാണ് അകന്നില്ല എന്ന അഭിപ്രായത്തോട് ഉറച്ചു നിന്നത്.എന്നാല്‍ 36 %പേര്‍ ക്രിസ്ത്യന്‍ വിഭാഗം യു ഡിഎഫില്‍ നിന്നും അകന്നു എന്നാണ് വിലയിരുത്തിയത്.10 % പേര്‍ ഇവയില്‍ രണ്ടിലും പെടാതെ അഭിപ്രായം ഇല്ലാ എന്ന നിലയില്‍ നിലപാട് വ്യക്തമാക്കി. അതേ സമയം ഉമ്മന്‍ചാണ്ടിയുടെ വരവിനെ ക്രൈസ്‌തവ വോട്ട് സ്വാധീനിക്കുമെന്ന് 49 %പേര്‍ അഭിപ്രായപ്പെട്ടു. 32 % പേര്‍ സ്വാധീനിക്കില്ല എന്നും 19 %പേര്‍ അഭിപ്രായം പറയാന്‍ ആകില്ല എന്നും വ്യക്തമാക്കി.

തിരിച്ചടിക്കുന്നത് തീവ്ര വർഗീയ പ്രചരണങ്ങളും, ശബരിമല നിലപാടും:

കേരള കോൺഗ്രസ് ഇടതു മുന്നണിയിൽ എത്തിയതോടുകൂടി ക്രൈസ്തവ സമുദായത്തിനിടയിൽ തീവ്രമായ മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾ ആണ് നടത്തിപ്പോരുന്നത്. ഇത് രാഷ്ട്രീയമായി ഇടതുമുന്നണിക്ക് തിരിച്ചടിയായി എന്നുതന്നെയാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. മതനിരപേക്ഷത തകർക്കുന്ന രീതിയിലുള്ള തീവ്ര വർഗീയ പ്രചരണം ഇടതുമുന്നണിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആണെന്ന് അഭിപ്രായം വിവിധ സഭാനേതൃത്വങ്ങൾ പോലും പ്രകടിപ്പിച്ചു തുടങ്ങി. സഭ കൃത്യമായ ഒരു വോട്ട് ബാങ്ക് അല്ല എന്ന് കർദിനാൾ ആലഞ്ചേരി വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിലാണ്.  തിരഞ്ഞെടുപ്പ് കാലത്ത്  ഫലത്തെ സ്വാധീനിക്കുന്ന തരത്തിൽ ഇടയലേഖനങ്ങൾ ഉണ്ടാവില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മധ്യതിരുവിതാംകൂറിലെ കത്തോലിക്കാ വിഭാഗത്തിലെ പൂർണപിന്തുണ തങ്ങൾക്കാണ് എന്ന് കേരള കോൺഗ്രസ് അവകാശവാദമാണ് ഇത്തരത്തിൽ ഒരു നിലപാട് എടുക്കുവാൻ സഭയെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

മധ്യതിരുവിതാംകൂറിൽ സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത് യുഡിഎഫ് കൃത്യമായ ആധിപത്യം നേടുമെന്ന് തന്നെയാണ്. ഇപ്പോൾ ഉള്ളതിൽ അധികം സീറ്റുകൾ ഇവിടെ യുഡിഎഫ് നേടും എന്ന് പറയുമ്പോൾ, കേരള കോൺഗ്രസിൻറെ മുന്നണി മാറ്റം അവരുടെ ശക്തികേന്ദ്രങ്ങളിൽ ഇടതുമുന്നണിക്ക് ഗുണകരമാകുന്നില്ല എന്നുതന്നെ വേണം കരുതാൻ. പരമ്പരാഗതമായി യുഡിഎഫ് നോട് ആഭിമുഖ്യം പുലർത്തുന്ന വോട്ടുകൾ യുഡിഎഫ് പക്ഷത്തു തന്നെ നിലയുറപ്പിക്കും എന്നാണ് സർവ്വേയുടെ കണ്ടെത്തൽ. കേരള കോൺഗ്രസിന് നൽകുന്ന അമിതപ്രാധാന്യം ഇടതുമുന്നണിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ ചർച്ചയുണ്ടാകും എന്ന ആശങ്കയും സർവ്വേ ഫലങ്ങൾ അവലോകനം ചെയ്യുമ്പോൾ ഇടതു കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2