ആഡംബര കാറിന്‍റെ പുകക്കുഴല്‍ ചൂടാക്കി ഇറച്ചി ഗ്രില്‍ ചെയ്യാന്‍ ശ്രമിച്ച യുവാവിന് 50 ലക്ഷം രൂപയുടെ നഷ്ടം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ലംബോര്‍ഗിനി അവന്റഡോറിന്റെ എക്സ്ഹോസ്റ്റില്‍ നിന്ന് വരുന്ന തീയില്‍ ഇറച്ചി ഗ്രില്‍ ചെയ്യാന്‍ ശ്രമിച്ചതാണ് വിനയായത്. ചൈനയിലെ ഹുവാന്‍ പ്രവിശ്യയിലാണ് വിചിത്ര സംഭവം നടന്നത്.

സുഹൃത്തുക്കളുമൊത്ത് അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍ പാര്‍ട്ടി നടത്തുകയായിരുന്നു യുവാവ്. ത്രോട്ടില്‍ നല്‍കുന്നതിന് അനുസരിച്ച്‌ ലംബോര്‍ഗിനി അവന്റഡോറിന്റെ എക്സ്ഹോസ്റ്റില്‍ നിന്ന് ഇടയ്ക്ക് തീ വരാറുണ്ട്. എന്‍ജിനില്‍ നിന്നുള്ള റോ ഫ്യൂവല്‍ എക്സ്ഹോസ്റ്റിലേക്ക് തള്ളുന്നതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
Man grilling chicken on silencer of Lamborghini

എന്തുകൊണ്ട് ആ തീയില്‍ ഇറച്ചി ഗ്രില്‍ ചെയ്തുകൂടാ എന്ന ചിന്തയാണ് യുവാവിന് 51 ലക്ഷം രൂപ നഷ്ടം വരുത്തിവച്ചത്. ആദ്യമൊക്കെ സംഭവം രസകരമായി തോന്നിയെങ്കിലും എന്‍ജിനില്‍ നിന്ന് പുക വന്നതോടെ യുവാവ് ഗ്രില്‍ ചെയ്യുന്നത് നിര്‍ത്തി. വാഹനത്തിന്റെ കൂളന്റ് സിസ്റ്റം തകരാറിലായി. കൂളന്റ് ലീക്കായി നിലത്തു കൂടെ ഒഴുകുന്നതും വിഡിയോയില്‍ കാണാം. കുടൂതല്‍ നേരം റേവ് ചെയ്തത് വാഹനത്തിന്റെ എന്‍ജിന്‍ താപനില ഉയര്‍ത്തി, ഇതോടെ എന്‍ജിന്‍ തകരാറിലായി.