ന്യൂഡല്‍ഹി: അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും ഡിജിഎച്ച്‌എസ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Guidelines on usage of masks for children

https://www.dghs.gov.in/WriteReadData/News/202106090337278932402DteGHSComprehensiveGuidelinesforManagementofCOVID-19inCHILDREN_9June2021.pdf

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു:

ഇന്നലെയും ഒരുലക്ഷത്തില്‍ താഴെയാണ് വൈറസ് ബാധിതരുടെ എണ്ണം. ഇതുവരെ 29,089,069 പേര്‍ക്ക് രോഗബാധയുണ്ടയാതായാണ് കണക്കുകള്‍. ഇന്ത്യയില്‍ ഇതുവരെ 353523 പേരാണ് മരിച്ചത്. ഇന്നലെയാണ് രാജ്യത്ത് കോവിഡ് മരണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധന രേഖപ്പെടുത്തിയത്. ആറായിരത്തിലധികം പേരാണ് മരിച്ചത്. അതേസമയം, ഇന്ത്യയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 11,67,952 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.

1,51,367 ലക്ഷം പേരാണ് ഇന്നലെ മാത്രം രോഗമുക്തരായത്. ഇതുവരെ 3,59,676 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 23,90,58,360 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ജൂണ്‍ 9 വരെ 37,21,98,253 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) അറിയിച്ചു. ഇതില്‍ 20,04,690 സാംപിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചവയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക