കൊച്ചി: കളമശേരി നഗരസഭയുടെ മാലിന്യ നിർമാർജന കേന്ദ്രത്തിൽ ബാലവേല നടക്കുന്നുവെന്ന പരാതിയിൽ കരാറുകാരായ നാല് പേർക്കെതിരെ കേസെടുത്തു. കളമശേരി നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്ന ഡമ്പിങ് യാഡിലാണ് സംഭവം. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കരാറുകാരായ ഗോപി, ലിജോ വർഗീസ്, സെയ്ത് മുഹമ്മദ്, ഹനീഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. അതിഥി തൊഴിലാളികളുടെ കുട്ടികളെ കൊണ്ട് ഇവർ ബാലവേല ചെയ്യിക്കുകയായിരുന്നു. കയ്യുറയോ മാസ്‌കോ പോലും ധരിക്കാതെയാണ് കുട്ടികളെ കൊണ്ട് ബാലവേല ചെയ്യിച്ചതെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group