തിരുവനന്തപുരം: സ്വർണ കടത്തു കേസിൽ മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് സമരം ശക്തമാക്കണം എന്ന്  ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി വെബിനാർ യോഗത്തിൽ തീരുമാനമെടുത്തു . ഇതിന്റെ ഭാഗമായി ബിജെപിയുടെ മുതിർന്ന നേതാക്കൾ നാളെ മുതൽ (ആഗസ്ത് ഒന്ന് ) ഉപവാസ സമരം ആരംഭിക്കും. ഓ രാജഗോപാൽ എം എൽ എയാണ്  ആഗസ്റ്റ് ഒന്നു മുതൽ 18 വരെ തിരുവനന്തപുരത്തു  ഉപവാസ സമരം നടത്തുന്നത്. സമാപന ദിവസമായ 18 ന് എറണാകുളത്ത് ബിജെപി  സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉപവസിക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭൻ തുടങ്ങിയ മുതിർന്ന നേതാക്കൾ വിവിധ ജില്ലകളിൽ ഉപവസിക്കും. രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് ഉപവാസം. സമരത്തോടൊപ്പം അതത് ജില്ലകളിൽ വെർച്ച്വൽ റാലികളും നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2