കോഴിക്കോട് :കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. കാസര്‍ക്കോട് മഞ്ചേശ്വരത്ത് യു.ഡി.എഫ് 39 വോട്ടുകള്‍ മുന്നിലാണ്. കാസര്‍ക്കോട് 42 വോട്ടുകള്‍ക്ക് യു.ഡി.എഫ് മുന്നിലാണ്കണ്ണൂരില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 400 വോട്ടുകള്‍ക്ക് മുന്നിലാണ്. തലശ്ശേരിയില്‍ എ.എന്‍.ഷംസീര്‍, മട്ടന്നൂരില്‍ മന്ത്രി കെ.കെ ശൈലജ 183 വോട്ടിന് മുന്നിലാണ്. അഴീക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി. സുമേഷ് മുന്നിലാണ്.ഇരിക്കൂര്‍, പേരാവൂര്‍ കണ്ണൂര്‍ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ലീഡ് ചെയ്യുന്നു. കണ്ണൂരില്‍ സതീശന്‍ പാച്ചേനി മന്ത്രി കടപ്പള്ളിരാമചന്ദ്രനെ പിന്നിലാക്കി ലീഡ് ചെയ്യുന്നു.പേരാവൂരില്‍ അഡ്വ. സണ്ണിജോസഫ് സണ്ണി ലീഡ് ചെയ്യുന്നു.വയനാട് മാനന്തവാടിയില്‍ പി.കെ.ജയലക്ഷ്മി, വടകരയില്‍ കെ.കെ. രമ, കല്പ്പറ്റയില്‍ ടി. സിദ്ദീഖ്, നിലമ്ബൂരില്‍ പി.വി അന്‍വര്‍, കാസര്‍ക്കോട് മഞ്ചേശ്വരത്ത് യുഡി.എഫ് മുന്നില്‍. കോഴിക്കോട് സൗത്തില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2