കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോലീസിൽ പരാതി. കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാഹിനാണ് മുഖ്യമന്ത്രിക്കെതിരെ മെഡിക്കൽ കോളേജ് പോലീസിന് പരാതി നൽകിയിരിക്കുന്നത്.
പകർച്ചാ വ്യാധി നിയന്ത്രണ മാനദണ്ഡങ്ങളെല്ലാം ലംഘിക്കുന്ന വിധത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്ന് പത്ര ദൃശ്യ മാദ്ധ്യമങ്ങളിലെ വാർത്തകളിൽ നിന്നും വ്യക്തമാകുന്നുണ്ട്. ആളുകൾ കൂട്ടം കൂടി മുഖ്യമന്ത്രിയെ യാത്രയാക്കുന്ന സാഹചര്യവും ആശുപത്രിയിലുണ്ടായെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2