തിരുവനന്തപുരം: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ പ്രതികരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ വിശദീകരണം ബന്ധപ്പെട്ട വ്യക്തി നല്‍കിയിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള നിയമവിരുദ്ധ കാര്യങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന്ആരോപണമുയര്ന്നിരുന്നു.
ലഹരി മരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമാണുള്ളതെന്നും പ്രതിയായ അനൂപ് മുഹമ്മദിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.എന്നാല്‍ അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാമെങ്കിലും അനൂപ് ഇത്തരമൊരു കേസുമായി ബന്ധമുള്ള ആളാണെന്ന് അവിശ്വസനീയമായ വാര്‍ത്തയാണെന്നായിരുന്നു വിഷയത്തില്‍ ബിനീഷിന്റെ പ്രതികരണം.