ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി ആവർത്തിച്ചു കള്ളം പറയുകയാണ് എന്ന് കൊല്ലം രൂപത അല്മായ കമ്മീഷൻ. ബിഷപ്പിന് എതിരായ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ അപ്പവും അടിസ്ഥാനരഹിതവും ആണെന്ന് കമ്മീഷൻ വ്യക്തമാക്കി. കരാറുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിൻറെ അറിവോടുകൂടി ആണെന്നുള്ള വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി വീണ്ടും വീണ്ടും കള്ളം പറയുകയാണെന്ന് രൂപത ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെയും, മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും നിലപാടുകൾ ജനാധിപത്യത്തിനു മേൽ കാർക്കിച്ചു തുപ്പുന്നതിനു തുല്യമാണെന്ന് അല്മായ കമ്മീഷൻ ആരോപിക്കുന്നു. നിരർത്ഥക ന്യായീകരണങ്ങൾ നടത്തുന്നതിന് പകരം മുഖ്യമന്ത്രിയും, ഫിഷറീസ് മന്ത്രിയും മാപ്പുപറയണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആഴക്കടൽ മത്സ്യബന്ധന കരാറിന് പേരിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് കൊല്ലം രൂപത ഇടയലേഖനം പുറപ്പെടുവിച്ചിരുന്നു. ഇതിൻറെ പേരിൽ ബിഷപ്പിനെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും ഉയർത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2