തിരുവനന്തപുരം: കേരളത്തിൽ അവതാരങ്ങളുടെ കാലമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎല്‍എ. പിണറായി  സര്‍ക്കാര്‍ നാലരക്കൊല്ലം അധികാരം പൂര്‍ത്തിയാക്കുമ്പോള്‍ അവതാരങ്ങളുടെ ഒരു നീണ്ട പട്ടികയാണ് കാണാന്‍ കഴിയുന്നത്.  സ്വപ്ന സുരേഷ് അത്തരത്തിൽ ഒരു അവതാരമാണ്. റെജി പിള്ള, പ്രതാപ് മോഹന്‍ നായര്‍ അങ്ങനെ പി.ഡബ്ല്യു.സിയില്‍ രണ്ട് അവതാരങ്ങള്‍ ഉണ്ട്. ഇടത് നിരീക്ഷകന്‍ എന്ന പേരില്‍ ടി.വി. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന റെജി ലൂക്കോസ് എന്നൊരു അവതാരം കൂടിയുണ്ടെന്നും അവിശ്വാസ പ്രമേയത്തെ പിന്താങ്ങി തിരുവഞ്ചൂർ രാധാക‍ൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്താൻ ആസൂത്രിത ശ്രമം നടക്കുന്നു. അധിക്ഷേപിക്കാൻ പ്രസ് സെക്രട്ടറി നേതൃത്വം നൽകുന്നു. കേരളത്തില്‍ കണ്‍സള്‍ട്ടന്‍സി രാജാണ് നടക്കുന്നതെന്നും  തിരുവഞ്ചൂർ രാധാക‍ൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2