തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ പരാതിക്കാരിക്കെതിരെയുള്ള അന്വേഷണങ്ങളില്‍ പൊലീസ് മെല്ലെപ്പോക്ക് തുടരുന്നതിനി ടയിലാണ് പരാതിക്കാരി സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കിയത് വിവാദമാവുന്നത്. പ്രധാനപ്പെട്ട ആറ് ക്രിമിനല്‍ കേസുകളില്‍ ജാമ്യമില്ലാ വാറന്റ് നേരിടുന്ന വ്യക്തിയാണ് പരാതിക്കാരി. ഇത്തരമൊരു വ്യക്തി എങ്ങനെ പൊലീസിന്റെ കണ്ണുവെട്ടിച്ച് അതീവ സുരക്ഷയുള്ള സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എങ്ങനെ എത്തിയെന്നതും ദുരൂഹമാണ്.
ബവ്റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവുകള്‍ നല്കിയ കേസില്‍ സോളര്‍ കേസിലെ പരാതിക്കാരിക്കെതിരെ ജാമ്യമില്ലാ കേസ് റജിസ്റ്റര്‍ ചെയ്തിട്ടും പൊലീസ് ഒളിച്ചു കളിക്കുകയാണ്.
വ്യാജ നിയമന ഉത്തരവും പണം കൊടുത്തതിന്റെ രേഖകളുമായി രണ്ട് പേരാണ് നെയ്യാറ്റിന്‍കര പൊലീസിനു കഴിഞ്ഞ മാസം പരാതി നല്‍കിയത്. ഈ തട്ടിപ്പ് സംഘം ഇരുപതിലേറെ യുവാക്കളില്‍ നിന്നു പണം തട്ടിയതായാണു പൊലീസിനു ലഭിച്ച വിവരം. ലക്ഷങ്ങള്‍ തട്ടിയതിന്റെ മൊഴിപ്പകര്‍പ്പു പുറത്തായിട്ടും, കോര്‍പറേഷന്റെ പേരിലുള്ള വ്യാജ നിയമന ഉത്തരവും രണ്ടാം പ്രതി സരിതയുടെ ശബ്ദ രേഖയും ലഭിച്ചിട്ടും പൊലീസിന് അനക്കമില്ല. ഇത് ഉന്നത സമ്മര്‍ദത്തെ തുടര്‍ന്നാണെന്നാണ് ആരോപണം.സോളര്‍ കേസിലെ പരാതിക്കാരിയെ കൂടാതെ,സിപിഐ നേതാവും കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡില്‍ സ്ഥാനാര്‍ഥിയുമായിരുന്ന ടി.രതീഷ്, തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷാജു പാലിയോട് എന്നിവരാണു മറ്റു പ്രതികള്‍.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 465, 468, 471, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറഞ്ഞത് ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരി ക്കുന്നത്. 1149000 രൂപ പ്രതികള്‍ വാങ്ങി ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയും സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യാജമായി നിര്‍മ്മിക്കുകയും ചെയ്തുവെന്നാണ് കേസ്. തട്ടിപ്പില്‍ കുരുങ്ങിയ ഇരുപതിലേറെപ്പേരില്‍ ഭൂരിഭാഗവും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. രാഷ്ട്രീയ സമ്മര്‍ദം ഉള്ളതിനാല്‍ പലരും പരാതിപ്പെടാന്‍ തയാറായിട്ടില്ല. ബവ്റിജസ് കോര്‍പറേ ഷന്റെ പേരില്‍ നടത്തിയ ജോലി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് വകുപ്പിനു ബവ്റിജസ് കോര്പറേഷന് മുന്‍ എംഡി ജി.സ്പര്‍ജന്‍ കുമാര്‍ പരാതി നല്കിയെ ങ്കിലും തുടര്നടപടികളു ണ്ടായിട്ടില്ലെന്നാണു വിവരം. ഇത്ര ഗുരുതരമായ കേസില്‍ വകുപ്പുകള്‍ ചുമത്തി പൊലീസ് അന്വേഷണം നേരിടുന്ന വ്യക്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായുള്ള പരാതി സ്വീകരിച്ച് സത്വര നടപടിയെടുക്കാന്‍ താല്പര്യം കാട്ടിയ സര്‍ക്കാര്‍ എന്തുകൊണ്ടാണ് തൊഴില്‍ തട്ടിപ്പില്‍ ഇരയായ നൂറു കണക്കിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ യുവാക്കളുടെ പരാതിയിലെ മുഖ്യപതിയായ സരിത നായരെ അറസ്റ്റ് ചെയ്യാത്തതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഈ കേസിനു പുറമേ സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പ് കേസുകളില്‍ ജാമ്യം റദ്ദ് ചെയ്ത് സരിതയ്ക്കെതിരെ വിവിധ കോടതികള്‍ വാറന്റുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
സി.സി 321/15- ജാമ്യം റദ്ദാക്കി,
ജെ.എഫ്.എം.സി (രണ്ട്) ആലുവ } ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
എ.സി.ജെ.എം എറണാകുളം
സി.സി.647/19 }ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ചാലക്കുടി ജെ.എഫ്.എം.സി
സി.സി 3397/2020 -ജാമ്യം റദ്ദാക്കി -ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
പെരിന്തല്‍മണ്ണ ജെ.എഫ്.എം.സി
സി.സി 36/14 – ജാമ്യം റദ്ദാക്കി- പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.
ജെ.എഫ്.എം.സി റാന്നി
സി.സി 103/19 – ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
6.ജെ.എഫ്.എം.സി തിരുവല്ല
സി.സി 1866/19 – ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.(എല്‍.പി-ലോംഗ് പെന്‍ഡിംഗ്)