തിരുവനന്തപുരം: മാസ്കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ഡി.ജി.പി അടക്കമുളള പൊലീസുകാര്‍ യോഗത്തില്‍ പങ്കെടുത്ത നടപടിയെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.ജി.പി അടക്കമുള്ളവര്‍ അവിടെയുള്ള മറ്റുള്ളവരുമായി ഇടപെടാതെ അകലം പാലിച്ചുകൊണ്ടാണ് സംസാരിച്ചത്. അതിന്റെ ഭാഗമായിട്ടായിരിക്കാം ഈ മാസ്ക് ഇടാത്ത നില വന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഞാനിപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത് മാസ്ക് ഇല്ലാതെയാണല്ലോ. ആ മാസ്ക് ഇല്ലാതെ സംസാരിക്കാന്‍ കഴിയുന്നത് എന്തുകൊണ്ടാ. ഞാനിവിടെ തനിച്ചിരിക്കുകയാണ്. അതുകൊണ്ടു മാത്രമാണ്. മറ്റാരുമായും ഇപ്പോള്‍ ഒരു സമ്ബര്‍ക്കം ഉണ്ടാകുന്നില്ല. എന്റെ വീട്ടില്‍ എന്റെ റൂമില്‍ ഇരുന്നുകൊണ്ടാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്.

അതുപോലെ അവിടെ സംസാരിച്ച ഡി.ജി.പി അടക്കമുള്ളവര്‍ അവിടെ മറ്റുള്ളവരുമായി ഇടപെടാതെ അകലം പാലിച്ചുകൊണ്ടാണ് സംസാരിച്ചത്. അതിന്റെ ഭാ​ഗമായിട്ടായിരിക്കാം ഈ മാസ്ക് ഇടാത്ത നില വന്നത്. അദ്ദേഹത്തെയും അതുപോലെയുള്ള പൊലീസ് ഉദ്യോ​ഗസ്ഥരെയുമെല്ലാം നിരന്തരമായി മാസ്ക് ഇട്ടുകൊണ്ട് നമ്മള്‍ കാണുന്നതാണ്. അതായിരിക്കും സംഭവിച്ചിട്ടുണ്ടാകുക എന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

​ഗുരുവായൂര്‍ ടെമ്ബിള്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് പൊലീസുകാര്‍ മാസ്കും സാമൂഹിക അകലവും പാലിക്കാതെ മുഖ്യന്ത്രിയുടെ ഓണ്‍ലെെന്‍ പ്രസം​ഗം കാണുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സംസ്ഥാനത്തെ ഉന്നത പൊലീസ് അധികാരി അടക്കമുളളവര്‍ വീഴ്ചവരുത്തിയതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയായിരുന്നു. എന്നാല്‍ പൊതുജനങ്ങളുമായി നിരന്തരം ഇടപഴകുന്ന പൊലീസുകാരുടെ ഭാ​ഗത്തു നിന്നും ഉണ്ടായ ഈ വീഴ്ചയെ നിസാരവല്‍കരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക