ചെന്നൈ: വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട . ചെന്നൈ വിമാനത്താവളത്തിലാണ് അനധികൃതമായി കടത്തിയ 1.01 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. യാത്രക്കാരില്‍ നിന്നും വിമാനത്തിനകത്തു നിന്നുമായാണ് 48.9 ലക്ഷം രൂപയുടെ സ്വര്‍ണ്ണം ചെന്നൈ  കസ്റ്റംസ് പിടികൂടിയത്.
പിടികൂടിയ സ്വര്‍ണ്ണത്തില്‍ 416 ഗ്രാം സ്വര്‍ണം പിടികൂടിയത് രാമനാഥപുരം സ്വദേശി അബൂബക്കര്‍ സിദ്ധിഖ് എന്നയാളില്‍ നിന്നാണെന്ന് ചെന്നൈ കസ്റ്റംസ് വിഭാഗം അറിയിച്ചു. ഫ്ളൈ ദുബായുടെ എഫ്.ഇസഡ് 8517 നമ്പര്‍ വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയതായിരുന്നു അബൂബക്കര്‍ സിദ്ധിഖ്. ഇയാളെ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് കടക്കുന്നിടത്തുവെച്ചാണ് പിടികൂടിയത്.
പേസ്റ്റ് രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. രണ്ട് ബണ്ടുകളിലായി ഏകദേശം 19.9 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണിത്. ചെന്നൈ കസ്റ്റംസ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2