ചെങ്ങളം: സെന്റ് മേരീസ് സെഹിയോൻ ക്‌നാനായ പള്ളിയിൽ എട്ടുനോമ്പാചരണം തുടങ്ങി. 8 വരെ നീണ്ടു നിൽക്കുന്ന പെരുന്നാളിനു രാവിലെ 7.30നു കുർബ്ബാനയ്ക്ക് ഫാ. ലിജോ ഏലിയാസ് പട്ടുകാലായിൽ, ഫാ.ഷെറിൻ കൊല്ലംപറമ്പിൽ, ഫാ.മാത്യൂസ് കെ ഏബ്രഹാം, ഫാ.ശൈനോ കൊച്ചുമങ്കര,വികാരി ഫാ. ജെറിൻ രാജു തെക്കേതിൽ,ഡീക്കൻ ഡിബിൻ കളത്തിൽപറമ്പിൽ, ഡീക്കൻ സ്റ്റെവിൻ പുത്തൻപറമ്പിൽ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. അഞ്ചാം തീയതി പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടുള്ള വിദ്യർത്ഥികളെ മെറിറ്റ് അവാർഡ് നൽകി അനുമോദിക്കുമെന്നും വികാരി ഫാ.ജെറിൻ രാജു തെക്കേതിൽ,ട്രസ്റ്റി തോമാച്ചൻ നെൽപുര, സെക്രട്ടറി കുര്യൻ കുട്ടോലമഠം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക