പെരിന്തല്‍മണ്ണ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പിഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മാവേലിക്കര കണ്ണമംഗലം കൈത സൗത്തില്‍ പുത്തന്‍തറയില്‍ വിഷ്ണു(29) വാണ് അറസ്റ്റിലായത്.

പെരിന്തല്‍മണ്ണ സിഎ സുനില്‍ പുളിക്കല്‍, എസ്‌ഐ സി.കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യുവതി താമസിച്ചിരുന്ന ആനമങ്ങാട് പാലൊളിപ്പറമ്ബിലെ വാടക വീട്ടില്‍ വച്ച്‌ പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് പരാതി. യുവതി ഇതു സംബന്ധിച്ച്‌ അമ്ബലപ്പുഴ പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.

അവിടെ നിന്ന് പരാതി പെരിന്തല്‍മണ്ണ പോലിസിന് കൈമാറുകയായിരുന്നു. പ്രതിയെ മാരവലിക്കരയിലെ വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക