ചട്ടമ്പിസ്വാമി സാംസ്കാരികസമിതി നൽ കുന്ന 12 -ാമത് ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് . ഇരുപത്തിഅയ്യായിരം രൂപയും ഫലകവും പ്രശസ് തിപത്രവും അടങ്ങുന്നതാണ് പുരസ് ക്കാരം . പെരുമ്പടവം ശ്രീധരൻ ചെയർ മാനും സൂര്യകൃഷ്ണമൂർത്തി , ഡോ . എം.ആർ തമ്പാൻ എന്നിവർ അംഗങ്ങ ളുമായുള്ള സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടു ത്തത് . പൊതുജീവിതത്തിന്റെ സമസ്തമേഖലകളിലേയും പ്രശ്നങ്ങ ളിൽ ഇടപെടുകയും പരിഹാരത്തിനായി ആത്മാർത്ഥമായി പരി ശ്രമിക്കുകയും ചെയ്യുന്ന രമേശ് ചെന്നിത്തലയുടെ കാര്യക്ഷമ വും ഊർജ്ജസ്വലവുമായ നേതൃപാടവം പരിഗണിച്ചാണ് പുര സ്കാരം നൽകുവാൻ തീരുമാനിച്ചതെന്ന് പുരസ്കാര സമിതി അറിയിച്ചു . നാല് പതിറ്റാണ്ട് നീണ്ട പരിശുദ്ധവും സംശുദ്ധവും ആദർശനിഷ്ഠവുമായ പൊതുജീവിതത്തിൽ അദ്ദേഹം നടത്തി യ ഇടപെടലുകൾ സ്തുത്യർഹമാണെന്നും പുരസ്കാര സമി തി വിലയിരുത്തി . ആഗസ്റ്റ് 24 – ന് തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തുന്ന ഹ്രസ്വമായ ചടങ്ങിൽ പുരസ്കാര സമർപ്പ ണം നടത്തുമെന്ന് സംഘടനാ ഭാരവാഹികളായ എസ്.ആർ ക്യ ഷ്ണകുമാറും , ഡോ . ശ്രീവത്സൻ നമ്പൂതിരിയും അറിയിച്ചു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2