സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്. രണ്ട് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും നേരത്തെ കണ്ടെത്തിയിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടിനൊപ്പം ജോയിന്റ് അക്കൗണ്ടാണിത്. ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നല്‍കിയിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചായിരുന്നു ഈ ലോക്കര്‍ പങ്കാളിത്തം. ശിവശങ്കര്‍ പറഞ്ഞിട്ടാണെങ്കില്‍ പോലും ഒരുകോടിയോളം രൂപ പണമായി ലോക്കറില്‍ സൂക്ഷിക്കുന്നതിന്റെ അപകടം ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നന്നായി അറിയേണ്ടതാണ്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടത്തിലെ 270-ാം വകുപ്പ് പൂര്‍ണമായും ലംഘിച്ചാണ് സ്വപ്നയുടെ ലോക്കര്‍ പങ്കാളിയായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വരുന്നത്. ഈ വകുപ്പില്‍ മൂന്നുകാര്യങ്ങളാണ് വിശദീകരിച്ചിട്ടുള്ളത്. ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഒരിക്കലും തന്റെ ഇടപാടുകാരുടെ പണത്തിന്റെയോ ആസ്തിയുടെയോ സൂക്ഷിപ്പുകാരനാകരുത്. ഏതെങ്കിലും കാരണത്താല്‍ സൂക്ഷിപ്പുകാരനാകേണ്ടി വന്നാല്‍ അത് എല്ലാ നിയമങ്ങളും പാലിച്ചാകണം. അത്തരം ആസ്തിയും പണവും ഒരിക്കലും സ്വന്തംപേരിലോ സ്ഥാപനത്തിന്റെ പേരിലോ സൂക്ഷിക്കാന്‍ പാടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ഒരു നിയമവിരുദ്ധപ്രവര്‍ത്തനത്തിനും കൂട്ടുനില്‍ക്കാന്‍ പാടില്ല. സൂക്ഷിക്കേണ്ട ആസ്തിയുടെയും പണത്തിന്റെയും ഉറവിടമെന്താണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്നും നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നു.

എന്നാൽ സ്വപ്‌ന സുരേഷുമൊത്തുള്ള ജോയിന്റ് ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം സ്വപ്‌ന തന്നോട് വെളിപ്പെടുത്തിയിട്ടില്ലെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍. പക്ഷേ നിയമപരമായി ലോക്കറിലെ വസ്തുക്കള്‍ക്ക് താനും ഉത്തരവാദിയെന്ന് വേണുഗോപാല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ കമ്മീഷനാണെന്നായിരുന്നു സ്വപ്നയുടെ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2