ബെംഗളൂര്‍: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി കുറ്റപത്രം. ബിനീഷ് പറഞ്ഞാല്‍ എന്തും ചെയ്യുന്നയാളാണ് കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് അനൂപെന്നും , ബിനീഷ് അനൂപിനെ മറയാക്കി നടത്തിയ മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്ബാദിച്ച വലിയതുക മറ്റ് വ്യവസായങ്ങളില്‍ നിക്ഷേപിച്ച്‌ വെളുപ്പിച്ചെടുത്തെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ബിനീഷ് അനൂപിന്‍റെ ബോസാണെന്നും കുറ്റപത്രത്തില്‍ ഇഡി ആവര്‍ത്തിക്കുന്നുണ്ട്. ബെംഗളൂരുവില്‍ ലഹരിപാര്‍ട്ടിക്കിടെ കേരള സര്‍ക്കാരിന്‍റെ കരാറുകള്‍ ലഭിക്കാന്‍ കേസിലെ പ്രതികളും മറ്റു ചിലരും ബിനീഷുമായി ചര്‍ച്ച നടത്തിയെന്നും , കരാറിന്‍റെ നാല് ശതമാനം തുകവരെ കമ്മീഷനായി ബിനീഷിന് വാഗ്ദാനം ചെയ്തെന്നും കുറ്റപത്രത്തിലുണ്ട്.കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ വൈകാതെ വിചാരണ നടപടികള്‍ ആരംഭിക്കും.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2