കോഴിക്കോട്: പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച്, പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾ നടത്തിയ വാർത്താസമ്മേളനത്തനിടെ വാഗ്വാദം. ലീഗ് പ്രവർത്തകനായ റാഫി പുതിയകടവാണ് മുഈൻ അലി തങ്ങൾക്കെതിരെ രംഗത്തെത്തിയത്. കുഞ്ഞാലിക്കുട്ടിയെ വിമർശിക്കാൻ താനാരാണെന്നും ചന്ദ്രികയിലെ പ്രശ്നങ്ങൾ പറയാൻ വന്നാൽ അതു പറഞ്ഞിട്ടു പോകണമെന്നും റാഫി പുതിയകടവ് പറഞ്ഞു.

ബഹളമായതോടെ വാർത്താസമ്മേളനം പൂർത്തിയാക്കാതെ ലീഗ് നേതാക്കൾ മടങ്ങി. ഇഡി നോട്ടിസ് അയച്ച സംഭവത്തിൽ വിശദീകരണം നൽകാനാണ് മുസ്‌ലിം ലീഗ് സംസ്ഥാനകമ്മിറ്റി ഓഫിസിൽ വാർത്താസമ്മേളനം വിളിച്ചത്. ഇതിനുശേഷമാണ് തനിക്കും ചില കാര്യങ്ങൾ പറയാനുണ്ടെന്ന് മുഈൻഅലി തങ്ങൾ പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തുടർന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിക്കുന്നതിനിടെ റാഫി പുതിയകടവ് കടന്നുവരികയും മുഈൻ അലിക്കെതിരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. തുടർന്ന് ലീഗ് നേതാക്കൾ പുറത്തേക്കിറങ്ങി. തുടർന്ന് ലീഗ് ഹൗസിന്റെ മുറ്റത്ത് വച്ച് മാധ്യമപ്രവർത്തകർ മുഈൻ അലിയെ സമീപിച്ചെങ്കിലും ലീഗ്പ്രവർത്തകരുള്ളതിനാൽ‍ പ്രതികരിക്കാൻ തയാറാവാതെ മുഈൻഅലി മടങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക