ചങ്ങനാശേരി:ചങ്ങനാശ്ശേരി മീന്‍ചന്തയിലെ ഒരു തൊഴിലാളിക്ക് കോവിഡ് പോസീറ്റിവ് സ്ഥിതികരിച്ചു.ഇന്നാണ് ഇയാളുടെ ശ്രവ പരിശോധന ഫലം ലഭിച്ചത്.ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ ആരോഗ്യ വിഭാഗം കോവിഡ് പരിശോധന സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.ചങ്ങനാശേരി വെട്ടിത്തുരുത്ത് സ്വദേശിയായ ഇയാളുടെ സംമ്പര്‍്ക്ക പട്ടിക വളരെ വലുതാണ് .ചങ്ങനാശേരിക്ക് ചുറ്റുമുള്ള മീന്‍ ചന്തകള്‍ അടച്ചതിനാല്‍ കൂടുതല്‍ പേരും ചങ്ങനാശേരിയില്‍ നേരിട്ടെത്തി മീന്‍ വാങ്ങിക്കുക ആയിരുന്നു പതിവ്.ദിവസവും നൂറു കണക്കിന് ആള്‍ക്കാര്‍ വന്നു പോകുന്ന സ്ഥലമാണ് ചങ്ങനാശേരി മീന്‍ മാര്‍ക്കറ്റ്.
ഏറ്റുമാനൂര്‍ മീന്‍ ചന്തയിലും കഴിഞ്ഞ ദിവസം രണ്ട് തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.സംസ്ഥാനത്തൊട്ടാകെ വഴി സൈഡില്‍ മീന്‍ വില്‍ക്കുന്നത് ആരോഗ്യ വകുപ്പ് നിരോധിച്ചിരിക്കെയാണ് പുതിയ കേസുകള്‍ ഉടലെടുത്തിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2