മാമനെ എടുത്തിട്ട് ഇടിച്ച കേരളത്തിലെ കമ്യൂണിസ്റ്റ്കൾക്ക് എതിരെ ഉത്തരേന്ത്യയിൽ വ്യാപക ക്യാമ്പയിൻ.സോഷ്യൽ മീഡിയയിൽ തരംഗമായ കരിക്ക് വെബ് സീരിസിലെ ചൊറിയൻ മാമനാണ് ഇപ്പോൾ ഉത്തരേന്ത്യൻ സംഘികളുടെ ഇര. കരിക്കിലെ അവസാന എപ്പിസോഡിലെ അർജുൻ രത്തൻ അവതരിപ്പിച്ച “പന്തല് പണിക്ക് വന്നതാണെ മാമനോട് ഒന്നും തോന്നല്ലെ ” എന്ന കഥാപാത്രത്തിന്റെ തല്ല് കൊണ്ട് നിൽക്കുന്ന കോസ്റ്റ്യൂസ് ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്.

 കല്യണത്തലേന്ന് പിള്ളേര് അടിച്ച് ശരിപ്പെടുത്തിയ ‘മാമൻ’ പക്ഷേ സോഷ്യൽ മീഡ‍ിയയിൽ അറിയപ്പെട്ടത്, മുസ്‍ലിം വിവാഹത്തിൽ പങ്കെടുത്തതിന് അടി കിട്ടിയ ആർ.എസ്.എസ് കാര്യവാഹക് എന്ന തലക്കെട്ടോടെയാണ്.

‘ഹിന്ദി ഹെ മേരാ രാഷ്ട്ര ഭാഷ’ എന്ന ട്വിറ്റർ അക്കൗണ്ട് വഴി ആർ.എസ്.എസിനെ ടാ​ഗ് ചെയ്തുകൊണ്ടാണ് ചിത്രം പ്രചരിച്ചത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ഹിന്ദുക്കളോട് ചെയ്യുന്ന ക്രൂരതയാണ് ഇത്, ഈ വിവരം എല്ലാവരിലും എത്തിക്കൂ എന്ന ഹിന്ദിയിലുള്ള സന്ദേശത്തോടെയായിരുന്നു പോസ്റ്റർ പ്രചരിച്ചത്. സം​ഗതി ഉടനെ വെെറലാവുകയും ചെയ്തു. ഈ അക്കൗണ്ട് പിന്നീട് ഡിലീറ്റ് ചെയ്ത് പോയെങ്കിലും മാമന്‍റെ ചിത്രം പറ പറന്നു.

മാമന്റെ ചിത്രം ട്രോളെന്ന തരത്തിൽ ഏറ്റുപിടിച്ചവർക്കും പിന്നീട് കാര്യം കെെവിട്ട് പോയി. ട്രോൾ സംഘ് ​ഗ്രൂപിന്റെ ലോ​ഗോ സഹിതം ഷെയർ ചെയ്ത ചിത്രം, പക്ഷേ പല അക്കൗണ്ടുകളിലും വളരെ ​ഗൗരവത്തോടെയാണ് ചർച്ച ചെയ്യപ്പെട്ടത്. ജസ്റ്റിസ് ഫോർ ചന്ദ്രബോസ് എന്ന ഹാഷ് ടാ​ഗോടെയാണ് ചിത്രം പ്രചരിച്ചത്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2